ഒന്നാം ടെസ്റ്റില്‍ ന്യൂസിലന്‍ഡിന് ജയം

വെലിങ്ടണ്‍: ബംഗ്ളാദേശിനെതിരായ ന്യൂസിലന്‍ഡിന് ഏഴു വിക്കറ്റ് ജയം. ഒന്നാം ഇന്നിങ്സില്‍ 56 റണ്‍സ് ലീഡ് വഴങ്ങിയ ശേഷമായിരുന്നു കിവികളുടെ തിരിച്ചുവരവ്. സ്കോര്‍: ബംഗ്ളാദേശ് 595, 160. ന്യൂസിലന്‍ഡ് 539, 217/3

ഷാകിബുല്‍ ഹസന്‍ ഇരട്ട സെഞ്ച്വറിയും (217) മുഷ്ഫിഖുര്‍റഹിം സെഞ്ച്വറിയും (159) നേടിയ പോരാട്ടത്തിലൂടെയായിരുന്നു ഒന്നാം ഇന്നിങ്സില്‍ മികച്ച ടോട്ടല്‍ കണ്ടത്തെിയത്. എന്നാല്‍, രണ്ടാം ഇന്നിങ്സില്‍ 160ന് പുറത്തായി. വെറും 216 റണ്‍സ് വിജലക്ഷ്യവുമായിറങ്ങിയ കിവികള്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.

Tags:    
News Summary - new zealand bangladesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.