ടോം ലാഥമിന് സെഞ്ച്വറി; ന്യൂസിലന്‍ഡ് തിരിച്ചടിക്കുന്നു


വെലിങ്ടണ്‍: ബംഗ്ളാദേശിന്‍െറ കൂറ്റന്‍ സ്കോറിന് ആതിഥേയര്‍ തിരിച്ചടിക്കുന്നു. ചരിത്രത്തിലാദ്യമായി ബംഗ്ളാദേശ് ഒന്നാം ഇന്നിങ്സില്‍ കൂറ്റന്‍ സ്കോര്‍ കണ്ടത്തെിയപ്പോള്‍ (595/8 ഡി.) പുറത്താവാതെ പോരാടുന്ന ടോം ലാഥമിന്‍െറ (119*) സെഞ്ച്വറിയിലാണ് ന്യൂസിലന്‍ഡ് തിരിച്ചടിച്ചത്. മൂന്നാം ദിനം കളിയവസാനിക്കുമ്പോള്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 292 റണ്‍സെടുത്തിട്ടുണ്ട്. കെയ്ന്‍ വില്യംസണ്‍ 53ഉം റോസ് ടെയ്ലര്‍ 35ഉം റണ്‍സെടുത്തു. ലാഥമിന് കൂട്ടായി ഹെന്‍റി നികോള്‍സ് (35) ക്രീസിലുണ്ട്.

Tags:    
News Summary - new zealand bangladesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.