Posted On
date_range Updated On
date_range ടെസ്റ്റിലെ ഇന്ത്യൻ രസക്കൂട്ട്
ഇന്ത്യൻ ടെസ്റ്റ് ബാറ്റിങ്ങിെൻറ രസച്ചരടാണ് മുരളി വിജയും ചേതേശ്വർ പുജാരയും. ഇൗ സീസണിൽ മാത്രം ഇരുവരുടെയും 11ാമത്തെ ടെസ്റ്റ് കൂട്ടുകെട്ടിനാണ് നാഗ്പുർ സാക്ഷിയായത്. ആരെയും മോഹിപ്പിക്കുന്ന 105.72 ശരാശരിയിൽ 1163 റൺസ്. 11 ഇന്നിങ്സിലെ കൂട്ടുകെട്ട് ഇങ്ങനെ: 112, 133, 27, 23, 209, 47, 16, 107, 178, 102, 209. തുടർച്ചയായി നാലാം സെഞ്ച്വറി കൂട്ടുകെട്ടാണ് ശനിയാഴ്ച പിറന്നത്. അവസാന ഏഴ് ഇന്നിങ്സിനിടയിലെ അഞ്ചാമത്തെയും. ഇന്ത്യൻ ക്രിക്കറ്റിൽ ഏറ്റവും മികച്ച ശരാശരിയിലെ കൂട്ടുകെട്ടാണ് (89.09) ഇവരുടേതെന്ന പ്രത്യേകതയുമുണ്ട്. വെങ്സാർകർ^ഗവാസ്കർ (71.75) ആണ് രണ്ടാമത്. ലോക ക്രിക്കറ്റിൽ പുജാര^വിജയ് സഖ്യം മൂന്നാമതും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.