‘തല’ ധോണി എഴുന്നള്ളുന്നു​; വീഡിയോ പങ്കുവെച്ച്​ ചെന്നൈ സൂപ്പർ കിങ്​സ്​

ചെന്നൈ: മഹേ​ന്ദ്ര സിങ്​ ധോണി ചെന്നൈ വിമാനത്താവളത്തിൽ വന്നിറങ്ങുന്ന മാസ്​ വീഡിയോ പങ്കുവെച്ച്​ ചെന്നൈ സൂപ്പർ കിങ്​സ്​. മാർച്ച്​ 29ന്​ ആരംഭിക്കുന്ന ഐ.പി.എൽ സീസണ്​ മുന്നോടിയായാണ്​ ചെന്നെയുടെ ‘തല’ എത്തിയത്​.

2019 ജൂലൈയിൽ നടന്ന ലോകകപ്പ്​ സെമിഫൈനലിലെ ന്യൂസിലാൻഡിനെതിരായ മത്സരത്തിന്​ ശേഷം ധോണി ഇന്ത്യക്കായി കളിച്ചിരുന്നില്ല. മഞ്ഞപ്പൂക്കൾ നൽകിയാണ്​ ​സി.എസ്​.കെ ഒഫീഷ്യൽസ്​ ധോണിയെ വരവേറ്റത്​. നേരത്തേ എത്തിയ സുരേഷ്​ റെയ്​ന, അമ്പാട്ടി റായുഡു, പിയൂഷ്​ ചൗള തുടങ്ങിയ താരങ്ങൾക്കൊപ്പം ധോണിയും പരിശീലനത്തിന്​ ചേരും.

ഉദ്​ഘാടന ദിവസം മുംബൈ ഇന്ത്യൻസിനോടാണ്​ ചെന്നെ സൂപ്പർകിങ്​സിൻെറ ആദ്യ മത്സരം. കഴിഞ്ഞ വർഷ​ത്തെ കലാശപ്പോരിൽ ഇ​ഞ്ചോടിഞ്ച്​ പോരാട്ടത്തിനൊടുവിൽ ചെന്നൈയെ വീഴ്​ത്തി മു​ംബൈ കിരീടം നേടിയിരുന്നു. ചെന്നൈയുടെ സ്വന്തം തല പുതുസീസണിൽ മിന്നുമെന്നാണ്​ ആരാധകർ പ്രതീക്ഷിക്കുന്നത്​.

Tags:    
News Summary - MS Dhoni Greeted With Thunderous Applause At Chennai Airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT