ഇൗ ​പോ​രാ​ട്ടം ഞ​ങ്ങ​ളു​ടെ  പ്ര​തി​ഭ തെ​ളി​യി​ക്കാ​ൻ –മു​ഹ​മ്മ​ദ്​ ന​ബി

ഹൈദരാബാദ്: ‘‘യുദ്ധം പിച്ചിച്ചീന്തിയ ഞങ്ങളുടെ നാട്ടിലും പ്രതിഭകൾ ഏറെയുണ്ടെന്ന് തെളിയിക്കാൻ കിട്ടിയ അവസരമാണിത്. അതുകൊണ്ടുതന്നെ ഏറെ പ്രതീക്ഷകളുമായാണ് ഞങ്ങൾ വരുന്നത്..’’ -ലോക ക്രിക്കറ്റിൽ പിച്ചവെച്ചു തുടങ്ങിയ അഫ്ഗാനിസ്താനിൽ നിന്ന് െഎ.പി.എല്ലിൽ കളിക്കാനെത്തിയ മുഹമ്മദ് നബി പറയുന്നതിങ്ങനെ. ഒാൾ റൗണ്ടറായ മുഹമ്മദ് നബിക്കു പുറമെ റാഷിദ് ഖാനെന്ന ലെഗ് സ്പിന്നറെയും സൺറൈസേഴ്സ് ഹൈദരാബാദാണ് ലേലത്തിൽ പിടിച്ചത്. നാല് കോടിക്കാണ് റാഷിദ് ഖാനെ ടീമിലെടുത്തത്. ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെതിരായ ഉദ്ഘാടന മത്സരത്തിൽ കളത്തിലിറങ്ങിയ റാഷിദ് രണ്ടു വിക്കറ്റ് വീഴ്ത്തുകയും ചെയ്തിരുന്നു.

‘‘അഫ്ഗാനിസ്താനിൽ ക്രിക്കറ്റിന് പ്രചാരം കിട്ടിത്തുടങ്ങിയിട്ടുണ്ട്. സ്കൂൾ തലത്തിലും ക്ലബ്തലത്തിലും ക്രിക്കറ്റ് മത്സരങ്ങൾ നടക്കുന്നുണ്ട്. ഇന്ത്യൻ താരങ്ങളായ സചിൻ, ധോണി, കോഹ്ലി എന്നിവർക്കൊക്കെ ധാരാളം ഫാൻസുണ്ട്. പക്ഷേ, സൗകര്യങ്ങളുടെ പോരായ്മയാണ് ഞങ്ങളെ അലട്ടുന്നത്. കാണ്ഡഹാറിൽ ഇന്ത്യ ഒരു ക്രിക്കറ്റ് മൈതാനം നിർമിച്ചുകൊണ്ടിരിക്കുകയാണ്’’ -മുഹമ്മദ് നബി കൂട്ടിച്ചേർത്തു.
Tags:    
News Summary - Mohammad Nabi | Afghanistan Cricket

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.