Posted On
date_range Updated On
date_range ന്യൂസിലാൻഡ് പേസർ ലോക്കി ഫെർഗൂസൻ നിരീക്ഷണത്തിൽ
സിഡ്നി: തൊണ്ടവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ന്യൂസിലാൻഡ് പേസ് ബൗളർ ലോക്കി ഫെർഗൂസൻ കോവിഡ് 19 നിരീക്ഷണത്തിൽ. ആസ് ട്രേലിയക്കെതിരെ നടന്ന ആദ്യ ഏകദിന മത്സരത്തിന് പിന്നാലെയാണ് നിരീക്ഷണത്തിൽ നിർത്തിയത്.
മെഡിക്കൽ ടീമിന്‍റെ നിർദേശപ്രകാരം താരം ഹോട്ടൽ മുറിയിൽ 24 മണിക്കൂർ നിരീക്ഷണത്തിലാണെന്ന് ടീം വക്താവ് അറിയിച്ചു. കോവിഡ് 19 പരിശോധന ഫലം ലഭിച്ചുകഴിഞ്ഞാൽ തുടർനടപടികൾ സ്വീകരിക്കും.
നേരത്തെ, ആസ്ട്രേലിയൻ ഫാസ്റ്റ് ബൗളർ കെയ്ൻ റിച്ചാർഡ്സണിനെയും നിരീക്ഷണത്തിൽ നിർത്തിയിരുന്നു. എന്നാൽ പരിശോധനയിൽ കോവിഡ് ബാധയില്ലെന്ന് തെളിഞ്ഞതിനെ തുടർന്ന് റിച്ചാർഡ്സൺ കളിക്കളത്തിലേക്ക് മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.