അഞ്ചാം എകദിനം ന്യുസിലൻറ്​ിന്​ 270 റൺസ്​ വിജയലക്ഷ്യം

വിശാഖപട്ടണം: ഇന്ത്യ- ന്യുസിലാൻറ്​ അഞ്ചാം എകദിനത്തിൽ ന്യുസിലാൻറിന്​ 270 റൺസ്​ വിജയലക്ഷ്യം. നേരത്തെ ടോസ്​ നേടിയ ഇന്ത്യ ബാറ്റിംഗ്​ തിരഞ്ഞെടുക്കുകയായിരുന്നു. രോഹിത്​ ​ശർമ്മ്​, വിരാട്​ കോലി എന്നിവർ ഇന്ത്യക്ക്​ വേണ്ടി അർദ്ധസെഞ്ച്വറി നേടി. രോഹിത്​ ശർമ 70 റൺസെടുത്തും കോലി 65 റൺസെടുത്തും പുറത്തായി. ധോനി 41, കേദാർജാദവ്​ 39 എന്നിവരാണ്​ മറ്റു പ്രധാന സ്​കോറർമാർ.ന്യുസിലാൻറിനു വേണ്ടി സൗത്തി, ബോൾട്ട്​ എന്നിവർ രണ്ടു വിക്കറ്റ്​ വീതം വീഴ്​ത്തി.
Tags:    
News Summary - Live Cricket Score India vs New Zealand 5th ODI: IND Set NZ 270-Run Target

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.