ഈ ​ഇ​ന്ത്യ​ൻ ബൗ​ളി​ങ് പ​ഴ​യ വി​ൻ​ഡീ​സി​നെ ഓ​ർ​മി​പ്പി​ക്കു​ന്നു –ലാ​റ

മും​ബൈ: നി​ല​വി​ലെ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ്​ ടീ​മി​ൻ​റ ബൗ​ളി​ങ്​ നി​ര​യെ അ​ക​മ​ഴി​ഞ്ഞ്​ പ്ര​ശം​സി​ച്ച്​ വെ ​സ്​​റ്റി​ൻ​ഡീ​സി​​െൻറ ബാ​റ്റി​ങ്​ ഇ​തി​ഹാ​സം ​ബ്ര​യാ​ൻ ലാ​റ. ഇ​പ്പോ​ഴ​ത്തെ ഇ​ന്ത്യ​ൻ ബൗ​ളി​ങ്​ 1980ക​ളി​ലു ം 90ക​ളി​ലു​മു​ള്ള വെ​സ്​​റ്റി​ൻ​ഡീ​സ്​ ആ​ക്ര​മ​ണ​നി​ര​യെ ഓ​ർ​മി​പ്പി​ക്കു​ന്നു​വെ​ന്ന്​ ‘റോ​ഡ്​ സേ​ഫ്​​റ്റി വേ​ൾ​ഡ്​ സീ​രീ​സ്​ ക്രി​ക്ക​റ്റി’​​െൻറ പ്ര​ഖ്യാ​പ​ന ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ക്കാ​ൻ മും​ബൈ​യി​ലെ​ത്തി​യ ലാ​റ പ​റ​ഞ്ഞു.

ആ​സ്​​ട്രേ​ലി​യ, ദ​ക്ഷി​ണാ​ഫ്രി​ക്ക, ​ശ്രീ​ല​ങ്ക, വെ​സ്​​റ്റി​ൻ​ഡീ​സ്, ഇ​ന്ത്യ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലെ വി​ഖ്യാ​ത താ​ര​ങ്ങ​ളെ രം​ഗ​ത്തി​റ​ക്കി​യാ​ണ് റോ​ഡ്​ സേ​ഫ്​​റ്റി വേ​ൾ​ഡ്​ സീ​രീ​സ്​ വാ​ർ​ഷി​ക ട്വ​ൻ​റി20 ടൂ​ർ​ണ​മ​െൻറ്​ അ​ര​ങ്ങേ​റു​ന്ന​ത്.

അ​വി​ശ്വ​സ​നീ​യ​മാ​യാ​ണ്​ ഇ​ന്ത്യ​ൻ ബൗ​ള​ർ​മാ​ർ പ​ന്തെ​റി​യു​ന്ന​തെ​ന്ന്​ ലാ​റ പ​റ​ഞ്ഞു. മു​ഹ​മ്മ​ദ്​ ഷ​മി, ജ​സ്​​പ്രീ​ത്​ ബം​റ, ഉ​മേ​ഷ്​ യാ​ദ​വ്​ തു​ട​ങ്ങി​യ​വ​ർ നി​ല​വാ​ര​മു​ള്ള ബൗ​ള​ർ​മാ​രാ​ണ്.

ഭു​വ​നേ​ശ്വ​ർ കു​മാ​ർ ഉ​ൾ​പ്പെ​ടെ റി​സ​ർ​വി​ലു​ള്ള താ​ര​ങ്ങ​ളും കേ​മ​ന്മാ​രാ​ണ്. അ​തു ക​ണ​ക്കി​ലെ​ടു​ക്കു​േ​മ്പാ​ൾ ഈ ​ടീം പ​ഴ​യ വെ​സ്​​റ്റി​ൻ​ഡീ​സ്​ ബൗ​ളി​ങ്ങി​നെ ഓ​ർ​മി​പ്പി​ക്കു​ന്നു.

Tags:    
News Summary - lara applause indian bowlers -sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.