കൃഷ്ണഗിരിയില്‍  മഹാരാഷ്ട്ര-ഒഡിഷ മത്സരം 

കൃഷ്ണഗിരി: മഹാരാഷ്ട്രയും ഒഡിഷയും തമ്മിലുള്ള രഞ്ജി ട്രോഫി ഗ്രൂപ് ബി മത്സരം ചൊവ്വാഴ്ച മുതല്‍ കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ നടക്കും. 21 പോയന്‍റുമായി മഹാരാഷ്ട്ര ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്തും 15 പോയന്‍റുമായി ഒഡിഷ അഞ്ചാം സ്ഥാനത്തുമാണ്. മികച്ച ഫോമിലുള്ള ഇന്ത്യന്‍ താരം കേദാര്‍ ജാദവ് പരിക്കുകാരണം കൃഷ്ണഗിരിയിലത്തെിയിട്ടില്ളെന്നത് മഹാരാഷ്ട്രക്ക് നിരാശ പകരുന്നുണ്ടെങ്കിലും ആ കുറവു നികത്താന്‍പോന്ന താരങ്ങള്‍ അണിയിലുണ്ടെന്ന് കോച്ച് ശ്രീകാന്ത് കല്യാണി പറയുന്നു. സ്വപ്നില്‍ ഗുഗാലെ നയിക്കുന്ന മറാത്താ ടീമില്‍ അങ്കിത് ബാവ്നെ, മുര്‍തസ ട്രങ്ക്വാല, നൗഷാദ് ഷെയ്ക്ക്, വിഷാന്ത് മോറെ, ചിരാഗ് ഖുറാന, ശ്രീകാന്ത് മുണ്ടെ തുടങ്ങിയ താരങ്ങളുണ്ട്. ഒഡിഷ ടീമില്‍ കോച്ചാണ് ‘സൂപ്പര്‍ സ്റ്റാര്‍’. മുന്‍ ഇന്ത്യന്‍ സീമര്‍ ദേബാശിഷ് മൊഹന്തിയുടെ ശിക്ഷണത്തിലാണ് ഒഡിഷ തന്ത്രം മെനയുന്നത്. ഗോവിന്ദ പൊഡാറാണ് ടീം ക്യാപ്റ്റന്‍. 
ലാ ലിഗ ഫുട്ബാള്‍


 

Tags:    
News Summary - krishnagiri stadium

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-05-22 01:19 GMT