മുംബൈ: കോവിഡിനെ പ്രതിരോധിക്കാൻ രാജ്യം െമയ്യും മനസ്സും നൽകി പിന്തുണ അറിയിക്കുന്ന ഘട്ടത്തിൽ മുന്നേ നടന്ന് ഇന്ത്യൻ ക്രിക്കറ്റ് നായകൻ വിരാട് കോഹ്ലിയും ഭാര്യ അനുഷ്കയും. പ്രധാനമന്ത്രിയുടെ ഫണ്ടിലേക്കും മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഫണ്ടിലേക്കും സഹായം നൽകുമെന്ന് ഇരുവരും ട്വിറ്ററിൽ കുറിച്ചു. എണ്ണമറ്റയാളുകളുടെ ദുരിതം ഹൃദയം നോവിക്കുന്നുവെന്നും നൽകിയ സഹായം അവർക്ക് ആശ്വാസമാകുമെന്നാണ് പ്രതീക്ഷയെന്നും ട്വീറ്റ് വ്യക്തമാക്കുന്നു.
കോവിഡ് ഏറ്റവും കൂടുതൽ ബാധിച്ച മേഖലകളിലൊന്നാണ് കായിക രംഗം. ഒളിമ്പിക്സും യൂറോപ്യൻ ഫുട്ബാൾ ചാമ്പ്യൻഷിപ്പും ഐ.പി.എല്ലുമുൾപ്പെടെ ലോകത്തുടനീളം മത്സരങ്ങൾ റദ്ദാക്കപ്പെട്ടു.
ജൂൺ വരെ വിലക്ക് നിലനിൽക്കുമെന്നാണ് ആധി. ഇതിനിടെ, തൊഴിലില്ലാതെ വീടുകളിൽ കുടുങ്ങിയവർക്കായാണ് പ്രധാനമന്ത്രിയും അതത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പൊതുജനങ്ങളിൽനിന്ന് സഹായം ആവശ്യപ്പെട്ടത്. നിരവധി കായിക താരങ്ങൾ ഇതിനകം പ്രധാനമന്ത്രിയുടെ ഫണ്ടിലേക്ക് തുക നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.