?????? ???????? ???????? ???? ??????????? ????????? ???? ???????????? ???????? ?????????? ???????? ?? ???? ???????????????

കിലാശി ക്രിക്ക് ഫെസ്റ്റ് സമാപിച്ചു

ഷാർജ: അൽമദീന ക്രിക്കറ്റ് അക്കാദമയിൽ അരങ്ങേറിയ കിലാശി ക്രിക്ക് ഫെസ്റ്റ് സമാപിച്ചു. യു.എ.ഇ യിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പതിനാറു ടീമുകളാണ് അൽസാദ് ട്രോഫി സീസൺ വണ്ണിൽ ഏറ്റുമുട്ടിയത്. ഫൈനൽ മത്സരം ഷാർജ എമിഗ്രേഷനിലെ മുതിർന്ന ഉദ്യോഗസ്ഥൻ അബ്ദുള്ള അൽ ഷംസി ഉദ്ഘാടനം ചെയ്തു.

ടൂർണമെന്‍റിൽ അൽ അൻസാർ ടീമിനെ പരാജയപ്പെടുത്തി മിക്സഡ് എയ്റ്റ് ചാമ്പ്യന്മാരായി. ടോസ് നേടി ഫീൽഡിങ് തെരഞ്ഞെടുത്ത മിക്സഡ് എയ്റ്റ് ബോളിങ് നിരക്ക് മുന്നിൽ അൽ അൻസാർ കീഴടങ്ങുകയായിരുന്നു. വെറും മുപ്പത്തിമൂന്ന് റൺസിൽ അൽ അൻസാർ ബാറ്റിങ് നിരയെ ഗാലറിയിലേക്ക് മടക്കാൻ കഴിഞ്ഞത് മിക്സഡ് എയ്റ്റിന്റെ വിജയം എളുപ്പമാക്കി.

ടുർണമെന്‍റിലെ മികച്ച കളിക്കാരനായി മികസഡ് എയ്റ്റിലെ മുഹമ്മദ് നഖീബിനെ തെരഞ്ഞെടുത്തു. മികസഡ് എയ്റ്റിലെ തന്നെ ഷഫാദാണ് മാൻ ഓഫ് ദി മാച്ച്. അൽ അൻസാർ ടീമിനെ ഫൈനൽ വരെ എത്തിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച വേഗതയേറിയ ബോളിങിന് ഉടമയായ റിസ് വാനാണ് ടൂർണമെന്‍റിലെ മികച്ച ബോളർ.

കേരളത്തിൽ നിന്നും എത്തി മിക്സഡ് എയ്റ്റിനു വേണ്ടി മികച്ച ബാറ്റിംങ് കാഴ്ചവെച്ച ജംഷീറിനെ ടൂർണമെന്റിലെ മികച്ച ബാറ്റ്സ്മാനായി തെരഞ്ഞെടുത്തു. ചടങ്ങിൽ വിജയികൾക്കുള്ള ട്രോഫിയും മറ്റ് സമ്മാനങ്ങളും വിതരണം ചെയ്തു.

കിലാശി ക്രിക്കറ്റ് ക്ലബ്ബ് ഭാരവാഹികളായ മുഹമ്മദ് ഫായിസ്, സെമീർ പിസി, അസ്ലം കിലാശി തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.

Tags:    
News Summary - Kilashi Cricket News-Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.