Posted On
date_range Updated On
date_range ഹിമാചല്‍ പ്രദേശിനെ 169 റണ്‍സിന് തോല്പിച്ച് കേരളം
കൊച്ചി: ക്യാപ്റ്റന്‍ കെ. തിമ്മപ്പയ്യ മെമ്മോറിയല്‍ കെ.എസ്.സി.എ ട്രോഫിയില്‍ കേരളം ഹിമാചല്‍ പ്രദേശിനെ 169 റണ്‍സിന് തോല്പിച്ചു. ആദ്യ ഇന്നിങ്സില്‍ കേരളം 312 റണ്‍സെടുത്തു. ക്യാപ്റ്റൻ സചിന് ബേബി സെഞ്ച്വറി നേടിയപ്പോൾ (125), സല്മാന് നിസാര്‍ (79), മിഥുന് (65) എന്നിവർ മികച്ച പ്രകടനം കാഴ്ചെവച്ചു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹിമാചല്‍ പ്രദേശിന് 175 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. കേരളത്തിനുവേണ്ടി അക്ഷയ് ചന്ദ്രനും മിഥുനും മൂന്ന് വിക്കറ്റ് വീതം നേടി. സന്ദീപ് വാര്യരും ജലജ് സക്സേനയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
രണ്ടാം ഇന്നിങ്സിലും തിളങ്ങിയ കേരളം ഏഴു വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സെടുത്ത് ഹിമാചലിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. രാഹുല്‍ (73), അക്ഷയ് ചന്ദ്രന് (50), സചിന് ബേബി (35) എന്നിവർ തിളങ്ങി. ജയിക്കാന്‍ 325 റണ്‍സ് വേണ്ടിയിരുന്ന ഹിമാചൽ 182 റണ്‍സിന് പുറത്തായി. മിഥുന് ആറ് വിക്കറ്റും സചിന് ബേബി മൂന്നു വിക്കറ്റും നേടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.