ഫിഫ അണ്ടർ 17 ലോകകപ്പിന്​ വേണ്ടി ക്രിക്കറ്റ്​ പിച്ച്​ നശിപ്പിച്ചു: കെ.സി.എ

കൊച്ചി: കലൂർ അന്താരാഷ്​ട്ര സ്​റ്റേഡിയത്തിൽ ക്രിക്കറ്റ്​ മത്സരം നടത്തുന്നതിനെതിരെയുണ്ടായ പ്രതിഷേധങ്ങൾക്ക്​ മറുപടിയുമായി ​കേരള ക്രിക്കറ്റ്​ അസോസിയേഷൻ​. ക്രിക്കറ്റ്​ പിച്ച്​ നശിപ്പിച്ചാണ്​ കലൂർ  സ്​റ്റേഡിയത്തിൽ ഫിഫ അണ്ടർ17 ലോകകപ്പ്​ നടത്തിയതെന്ന്​ കെ.സി.എ പ്രതികരിച്ചു. എന്നാൽ ലോകകപ്പിനെ തങ്ങൾ എതിർത്തിരുന്നില്ലെന്നും കെ.സി.എ സെക്രട്ടറി ജയേഷ്​ ജോർജ്​ പറഞ്ഞു.

ഏകദിന മത്സരങ്ങൾക്കെതിരായ പ്രതിഷേധം എന്തിനെന്ന്​ മനസ്സിലാവുന്നില്ല. കൊച്ചിയും കേരളത്തിൽ തന്നയെല്ലേയെന്നും കെ.സി.എ സെക്രട്ടറി ചോദിക്കുന്നു.

തിരുവനന്തപുരത്ത്​ ഒരു സ്​റ്റേഡിയം ഉണ്ടായിരിക്കെ കൊച്ചിയിൽ ക്രിക്കറ്റ്​ മത്സരം സംഘടിപ്പിച്ച്​ അന്താരാഷ്ട്ര നിലവാരമുള്ള ഒരു ഗ്രൗണ്ട്​ നശിപ്പിക്കുന്നതിനെതിരെ ഇന്നലെ ബ്ലാസ്​റ്റേഴ്​സ്​ സൂപ്പർതാരം ഇയാൻ ഹ്യൂം ആഞ്ഞടിച്ചിരുന്നു. സഹതാരം സി.കെ വിനീതും ഇതിനെ അനുകൂലിച്ച്​ രംഗത്ത്​ വന്നു. 

Tags:    
News Summary - kca on kochi international stadium-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.