?????? ?????? ???????? ?????????????? ????? ???????? ????? ????????? ?????? ???????????????????? ??.??.? ???????? ????????? ???????? ?????? ???????? ??.??.? ????????

കെ.സി.എ പുരസ്​കാരങ്ങൾ പ്രഖ്യാപിച്ചു; സല്‍മാന്‍ നിസാർ​ ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍

കോട്ടയം: കേരള ക്രിക്കറ്റ് അസോസിയേഷ​​​​െൻറ(കെ.സി.എ) മികച്ച താരങ്ങൾക്കുള്ള അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. എസ്.കെ. നായര്‍ ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരത്തിന്​ സല്‍മാന്‍ നിസാർ അർഹനായി.

മറ്റു പുരസ്​കാരങ്ങൾ: മികച്ച സ്പിന്നർ -സിജോമോന്‍ ജോസഫ്​, ബാറ്റ്‌സ്മാൻ: രോഹന്‍ എസ്. കുന്നുമ്മൽ, ഫാസ്​റ്റ്​ ബൗളർ: ബേസില്‍ തമ്പി, വിക്കറ്റ് കീപ്പർ: മുഹമ്മദ് അസ്​ഹറുദ്ദീൻ,  ഓള്‍ റൗണ്ടർ: ഡാറില്‍ എസ്. ഫെറാറിയോ. 

വനിത ക്രിക്കറ്റർ: എസ്​. സജ്ന, ജൂനിയര്‍ വനിത ക്രിക്കറ്റർ: മിന്നു മണി, മികച്ച ക്യുറേറ്റർ: എ.എം. ബിജു.  ജി.വി. രാജ ആജീവനാന്ത പുരസ്‌കാരം: കെ. സത്യേന്ദ്രൻ. മികച്ച പരിശീലകൻ: രാജഗോപാൽ.

കുമരകം ബാക് വാട്ടര്‍ റിപ്പിള്‍സില്‍ ശനിയാഴ്​ച വൈകീട്ട്​ നടന്ന ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്​തു. മികച്ച ടീം പ്രകടനത്തിനുള്ള പ്രത്യേക പുരസ്‌കാരം അണ്ടര്‍ 23 പുരുഷ ടീമിനും സീനിയര്‍ വനിത ടീമിനും സമ്മാനിച്ചു. ചടങ്ങില്‍ നവതി ആഘോഷിക്കുന്ന കേരള ക്രിക്കറ്റിലെ ഇതിഹാസതാരമായിരുന്ന രവി അച്ചനെ ആദരിച്ചു.

കെ. സുരേഷ് കുറുപ്പ് എം.എല്‍.എ മുഖ്യാതിഥിയായിരുന്നു. കെ.സി.എ പ്രസിഡൻറ്​ റോങ്ക്‌ലിന്‍ ജോണ്‍,  സെക്രട്ടറി ജയേഷ് ജോര്‍ജ്,   ജോയൻറ്​ സെക്രട്ടറി സിയാബുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. 

Tags:    
News Summary - kca awards 2018- sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.