വെലിങ്ടൺ: കളത്തിനകത്തും പുറത്തും ഒരുേപാലെ മാന്യനായിരിക്കുക എന്നത് ആധുനിക കാ യികലോകത്ത് അധികപേർക്കും സാധിക്കാത്തതാണ്. റോജർ ഫെഡററോ സചിൻ ടെണ്ടുൽകറോ പോല ുള്ളവരെപ്പോലെ കളിയഴകിനൊപ്പം പെരുമാറ്റപ്പെരുമയും ഒപ്പംകൊണ്ടുനടക്കുന്നവർ ത ുലോം വിരളമായ കാലത്താണ് ന്യൂസിലൻഡിെൻറ നായകൻ കെയ്ൻ വില്യംസൺ വ്യത്യസ്തനാവുന്നത്.
ആവേശം കൊടുമുടി കയറിയ ലോകകപ്പ് ഫൈനലിൽ നിർഭാഗ്യങ്ങളുടെ കുത്തൊഴുക്കിൽ കിരീടം കൈവിട്ടുപോയിട്ടും വികാരവിക്ഷോഭത്തോടെ പ്രതികരിക്കാതെ മാന്യതയോടെയും ഹൃദയത്തിൽനിന്നുള്ള വാക്കുകളോടെയും പരാജയത്തെ സ്വീകരിച്ച കിങ് കെയ്ൻ കായികതാരങ്ങൾക്ക് പാഠപുസ്തകമാണ്.
മുൻ കളിക്കാരും കളിവിദഗ്ധരുമെല്ലാം തലതിരിഞ്ഞ നിയമത്തെ കുറ്റപ്പെടുത്തിയപ്പോഴും വില്യംസെൻറ പ്രതികരണം ആരെയും കുറ്റപ്പെടുത്താതെയായിരുന്നു. ‘‘ഫൈനലിൽ ആരും തോറ്റില്ല. ഇരുടീമുകളും തുല്യനിലയിലായിരുന്നു. ഒടുവിൽ ഒരു ജേതാവിനെ കണ്ടെത്തേണ്ടത് അനിവാര്യമായതിനാൽ മാത്രം അത് സംഭവിച്ചു’’ എന്നായിരുന്നു വില്യംസെൻറ വാക്കുകൾ.
അല്ലെങ്കിലും വില്യംസൺ അങ്ങനെയാണ്. മികച്ച കളിക്കാരനാവാനും നായകനാവാനും കളത്തിലും പുറത്തും ആക്രമണോൽസുക ശരീരഭാഷ വേണമെന്ന ആധുനിക കായിക ലോകത്തിെൻറ നിർബന്ധമൊന്നും വില്യംസണിൽ കാണാനാവില്ല. എന്നാൽ, കളിമികവിെൻറയും ഫീൽഡിലെ അർപ്പണബോധത്തിെൻറയും കാര്യത്തിൽ വില്യംസണിനെ മറികടക്കാൻ ലോകക്രിക്കറ്റിൽ അധികം താരങ്ങളുമുണ്ടാവില്ല.
20ാം വയസ്സിൽ ബ്ലാക്ക് ക്യാപ്സിനായി അരങ്ങേറിയ വില്യംസൺ 25ാം വയസ്സിൽ ടീമിെൻറ നായകനുമായി. ഏെറക്കാലമായി വളർത്തുന്ന താടിയുമായി കളത്തിലിറങ്ങുേമ്പാൾ വെറ്ററൻ താരത്തെ പോലെ തോന്നിക്കുമെങ്കിലും 28 വയസ്സിെൻറ ചെറുപ്പത്തിലാണ് കെയ്ൻ. നിലവിലെ പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽതന്നെ ന്യൂസിലൻഡ് ലോകത്തിന് സമ്മാനിച്ച മികച്ച ബാറ്റ്സ്മാനായി വിശേഷിപ്പിക്കപ്പെടുന്ന വില്യംസെൻറ മുന്നിൽ കളി സമയം ഇനിയും ഏറെയാണ്. എന്നാൽ, കളിയെക്കാളുപരി അതിനോടുള്ള സമീപനരീതിയും വിജയത്തെയും പരാജയത്തെയും അമിത വികാരപ്രകടനങ്ങളില്ലാതെ സംയമനത്തോടെ സ്വീകരിക്കുന്നതുമാണ് കിവി ക്യാപ്റ്റനെ ആരാധകർക്ക് ഏറെ പ്രിയപ്പെട്ടവനാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.