സ്റ്റീവ് സ്മിത്ത് രാജിവെച്ചു; രഹാനെ രാജസ്ഥാൻ നായകൻ

കാന്‍ബറ: പന്തുചുരുണ്ടൽ വിവാദത്തിന് പിന്നാലെ ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസിൻറെ ക്യാപ്റ്റന്‍ സ്ഥാനം സ്റ്റീവ് സ്മിത്ത് രാജിവെച്ചു. ഇന്ത്യൻ താരം അജിങ്ക്യ രഹാനെ രാജസ്ഥാന്‍ റോയല്‍സിന്റെ പുതിയ ക്യാപ്റ്റനാവും. രാജസ്ഥാൻ റോയൽസ് തങ്ങളുടെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് വിവരം പുറത്തുവിട്ടത്.

കേപ് ടൗണിലെ സംഭവം തീർച്ചയായും ക്രിക്കറ്റ് ലോകത്തെ അസ്വസ്ഥരാക്കിയിട്ടുണ്ട്. ഞങ്ങൾ ബി.സി.സി.ഐയുമായി നിരന്തരമായി ഇടപെടുകയും അവരുടെ ഉപദേശം കേൾക്കുകയും ചെയ്തു. ഞങ്ങൾ സ്റ്റീവ് സ്മിത്തുമായും ബന്ധപ്പെട്ടിട്ടുണ്ട്- രാജസ്ഥാൻ വക്താവ് സുബിൻ ബറൂച്ച വ്യക്തമാക്കി. അദ്ദേഹം ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതിനാൽ രാജസ്ഥാൻ താരങ്ങൾക്ക് ഐ.പി.എല്ലിന് മികച്ച രീതിയിൽ ഒരുങ്ങാനാവുമെന്നും അദ്ദേഹം പറഞ്ഞു.

വളരെക്കാലമായി റോയൽസ് കുടുംബത്തിന്റെ അവിഭാജ്യ ഘടകമാണ് അജിൻക്യ രഹാനെ .  ടീമിന്റെ സംസ്കാരവും മൂല്യങ്ങളും അവനറിയാം. രഹാനെ രാജസ്ഥാൻ റോയൽസിന്റെ മികച്ച ക്യാപ്റ്റനാകുമെന്ന കാര്യത്തിൽ ഞങ്ങൾക്ക് സംശയവുമില്ല- ബറൂച്ച പറഞ്ഞു. നേരത്തേ ഓസിസ് നായക സ്ഥാനം സ്മിത്ത് രാജി വെച്ച സ്മിത്തിനെതിരെ കൂടുതൽ അച്ചടക്ക നടപടികൾ ഉണ്ടാകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. 

കളിയുടെ മൂല്യങ്ങൾ സംരക്ഷിക്കാൻ സാധിക്കുന്നതെല്ലാം രാജസ്ഥാൻ റോയൽസ് ചെയ്യും. ക്യാപ്റ്റൻ സ്ഥാനം രാജിവെക്കാനുള്ള  സ്റ്റീവ്െറ തീരുമാനം ഞങ്ങൾ അംഗീകരിക്കുന്നു. അജിൻക്യ രഹാനെ പിൻഗാമിയാവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു- രാജസ്ഥാൻ റോയൽസ് സഹ ഉടമ മനോജ് ബദലെ വ്യക്തമാക്കി.

2015ൽ വാതുവെപ്പ് വിവാദത്തെ തുടർന്ന് ഐ.പി.എല്ലിൽ നിന്നും പുറത്തായ രാജസ്ഥാൻ രണ്ടു വർഷത്തിന് ശേഷമാണ് ഐ.പി.എല്ലിൽ തിരികെയെത്തുന്നത്. ഫെബ്രുവരിയിലാണ് സ്മിത്തിന് ക്യാപ്റ്റൻസി കൈമാറിയത്.  2014, 2015 വർഷങ്ങളിൽ രാജസ്ഥാൻ റോയൽസിന്റെ ഭാഗമായിരുന്നു സ്മിത്ത്.


 


 

Tags:    
News Summary - IPL 2018: Steve Smith Steps Down As Rajasthan Royals Captain- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.