വെടിക്കെട്ടുമായി റായുഡുവും ധോണിയും; ചെന്നൈക്ക് സൂപ്പർ ജയം

ബംഗളൂരു: ചിന്നസ്വാമി സ്​റ്റേഡിയത്തിൽ വിരാട്​ കോഹ്​ലിയുടെ ബംഗളൂരു തിരുവമ്പാടിക്കാരായപ്പോൾ, എം.എസ്.​ ധോണിയുടെ ചെന്നൈ പാറമേക്കാവുകാരായി. അമിട്ടിനും പൂത്തിരിക്കും പകരം വാനിലേക്കുയർന്നത്​ സിക്​സുകളും ബൗണ്ടറിയും. പൂരവെടിക്കെട്ട്​ പോലെ മാറിമറിഞ്ഞ ഉദ്വേഗങ്ങൾക്കൊടുവിൽ ധോണി നയിച്ച ചെന്നൈ സൂപ്പർ കിങ്​സ്​ വിജയക്കൊടിയുയർത്തി. ​െഎ.പി.എല്ലിലെ വല്യേട്ടന്മാരുടെ പോരാട്ടത്തിൽ ധോണി തന്നെ മുന്നിൽ. ബംഗളൂരു​ സ്വന്തം മുറ്റത്ത്​ സീസണിലെ നാലാം തോൽവി വഴങ്ങിയപ്പോൾ, അഞ്ചാം ജയവുമായി ചെന്നൈ പോയൻറ്​ പട്ടികയിൽ ഒന്നാമതായി. 

ധോണിയും കോഹ്ലിയും മത്സരത്തിന് മുമ്പ്
 

ആദ്യം ബാറ്റുചെയ്​ത ബംഗളൂരു റോയൽ ചലഞ്ചേഴ്​സ്​ എട്ടുവിക്കറ്റ്​ നഷ്​ടത്തിൽ 205 റൺസെടുത്തപ്പോൾ വിജയം ഏതാണ്ടുറപ്പിച്ചപോലെയായിരുന്നു ആതിഥേയ ഗാലറിയുടെ ആഘോഷങ്ങൾ. എന്നാൽ, അമ്പാട്ടി റായുഡുവും (53 പന്തിൽ 82), എം.എസ്​. ധോണിയും (34 പന്തിൽ 70 നോട്ടൗട്ട്​) ഇരട്ടി വീര്യത്തിൽ തിരിച്ചടിച്ചപ്പോൾ രണ്ട്​ പന്തും അഞ്ചു വിക്കറ്റും ബാക്കിനിൽക്കെ ചെന്നൈ ലക്ഷ്യം കണ്ടു.


ഷെയ്​ൻ വാട്​സൻ (7), സുരേഷ്​ റെയ്​ന (11), സാം ബില്ലിങ്​സ്​ (9), രവീന്ദ്ര ജദേജ (3) എന്നിവർ നിരാശപ്പെടുത്തിയപ്പോഴായിരുന്നു അഞ്ചാം വിക്കറ്റിൽ ധോണിയും റായുഡുവും ചെന്നൈയുടെ ഗതിതിരിച്ചത്​. നാലിന്​ 74 റൺസ്​ എന്ന നിലയിൽ കൂട്ടുചേർന്ന ഇന്നിങ്​സ്​ 101റൺസ്​ ചേർത്ത ശേഷമാണ്​ പിരിഞ്ഞത്​. ഡ്വെയ്​ൻ ബ്രാവോ 14 റൺസുമായി അവസാനം ഒാവർ ഗംഭീരമാക്കി. റായുഡു എട്ടും, ധോണി ഏഴും സിക്​സുകളാണ്​ പറത്തിയത്​. ബംഗളൂരു നിരയിൽ ക്വിൻറൺ ഡി കോക്ക്​ (37 പന്തിൽ 53), എബി ഡിവി​ല്ലിയേഴ്​സ്​ (30 പന്തിൽ 68), മന്ദീപ്​ സിങ്​ (17 പന്തിൽ 32) എന്നിവരാണ്​ കൂറ്റൻ സ്​കോറിന്​ അടിത്തറപാകിയത്​. 


 

Tags:    
News Summary - IPL 2018- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.