സഞ്​ജുവി​െൻറ വെടിക്കെട്ട്;​ ബംഗളൂരുവിന്​ 218 റൺസ്​ വിജയലക്ഷ്യം

​ബംഗളൂരു: സ്വന്തം നാട്ടിൽ രണ്ടാം ജയം ലക്ഷ്യമിട്ട്​ ഇറങ്ങിയ ബെംഗളൂരുവിന്​ മുന്നിൽ റൺമല പടുത്തുയർത്തി രാജസ്​ഥാൻ റോയൽസ്​. ടോസ്​ നഷ്​ടമായി ബാറ്റിങ്​ തെരഞ്ഞെടുത്ത രാജസ്ഥാന്​ വേണ്ടി മലയാളി താരം സഞ്​ജു വി. സാംസൺ നടത്തിയ വെടിക്കെട്ട്​ ബാറ്റിങ്ങി​​​​െൻറ കരുത്തിലാണ്​​ സ്​കോർ 200 കടന്നത്​. സ്​കോർ: രാജസ്ഥാൻ: 217​/4

യുസ്​വേന്ദ്ര ചാഹലി​​​െൻറ പന്തിൽ ബെൻ സ്​റ്റോക്​ ക്ലീൻ ബൗൾഡായപ്പോൾ
 

45 പന്തുകളിൽ രണ്ട്​ ബൗണ്ടറികളും പത്ത്​ എണ്ണം പറഞ്ഞ സിക്​സറുകളുമാണ്​ സഞ്​ജുവി​​​​െൻറ ബാറ്റിൽ നിന്നും പിറന്നത്​. നിലവിൽ മൂന്ന്​ കളികളിൽ നിന്നായി 151 റൺസുള്ള സഞ്​ജു ശിഖർ ധവാനെ കടത്തിവെട്ടി ഒാറഞ്ച്​ ​െതാപ്പിയും കൈക്കലാക്കി. 

ഒാപണർമാരായ നായകൻ അജിൻക്യ രഹാനെയും ഷോർട്ടും ചേർന്ന്​ ഭേദപ്പെട്ട തുടക്കമായിരുന്നു ആതിഥേയർക്ക്​ നൽകിയത്​. എന്നാൽ 20 പന്തുകൾ നേരിട്ട്​ 36 റൺസടിച്ച നായകൻ പുറത്താവുകയായിരുന്നു. തുടർന്ന്​ ഷോർട്ടും കൂടാരം കയറിയതോടെ രാജസ്ഥാൻ പതറിയിരുന്നു. തുടർന്ന്​ വന്ന സഞ്​ജു ബെൻ സ്​റ്റോകിനൊപ്പം 49 റൺസി​​​​െൻറയും ജോസ്​ ബട്​ലർക്കൊപ്പം 73 റൺസി​​​​െൻറയും കൂട്ടുകെട്ടുണ്ടാക്കിയാണ്​ സ്​കോർ വേഗത്തിൽ ചലിപ്പിച്ചത്​.

രാജസ്ഥാന്​ വേണ്ടി സ്​റ്റോക്​സ്​ 27 റൺസും ബട്​ലർ 23 റൺസും നേടി. ബംഗളൂ​രുവിന്​ വേണ്ടി യുസ്​വേന്ദ്ര ചാഹലും ക്രിസ്​ വോക്​സും രണ്ടുവീതം വിക്കറ്റുകളെടുത്തു.

Tags:    
News Summary - IPL 2018 RR vs RCB - sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT