തുടർതോൽവികളുടെ ഭാരവുമായി ഗംഭീർ നായക സ്​ഥാനമൊഴിഞ്ഞു; ഡൽഹിക്ക്​ ഇനി ​ശ്രേയസ്​ കാലം

ന്യൂഡൽഹി: െഎ.പി.എല്ലിൽ ഡൽഹി ഡെയർഡെവിൾസി​​െൻറ തുടർതോൽവികളുടെ ഉത്തരവാദിത്തമേറ്റെടുത്ത്​ ഗൗതം ഗംഭീർ ക്യാപ്​റ്റൻ സ്​ഥാനമൊഴിഞ്ഞു. ശ്രേയസ്​ അയ്യരാണ്​ പുതിയ ക്യാപ്​റ്റൻ. 11ാം സീസണിൽ ആറ്​ കളി കഴിഞ്ഞപ്പോൾ അഞ്ചിലും തോറ്റ ഡൽഹി പോയൻറ്​ പട്ടികയിൽ എട്ടാം സ്​ഥാനത്താണിപ്പോൾ. കൊൽക്കത്തയെ രണ്ടു​ തവണ കിരീടമണിയിച്ചതി​​െൻറ പകിട്ടുമായി സ്വന്തം നാടായ ഡൽഹിയെ നയിക്കാനെത്തിയ ഗംഭീറിന്​ മുംബൈക്കെതിരെ മാത്രമേ ടീമിനെ ജയിപ്പിക്കാനായുള്ളൂ. 

ക്യാപ്​റ്റനെന നിലയിൽ തീരുമാനങ്ങൾ പിഴക്കുന്നതും വ്യക്​തിഗത പ്രകടനം മങ്ങുന്നതും ഗംഭീറിനെതിരെ വിമർശനങ്ങൾക്ക്​ കാരണമായി. ഇതോടെയാണ്​ രാജി തീരുമാനമെടുത്തതെന്നാണ്​ റിപ്പോർട്ട്​. ആദ്യ മത്സരത്തില്‍ നേടിയ അർധശതകം (55) ഒഴിച്ചാൽ ബാറ്റിങ്ങിൽ അ​േമ്പ പരാജയമായിരുന്നു. അഞ്ച്​ ഇന്നിങ്​സിൽ ബാറ്റുചെയ്​ത ഗംഭീറിന്​ 85 റൺസ്​ മാത്രമേ സ്​കോർ ചെയ്യാനായുള്ളൂ. 55, 15, 8, 3, 4 എന്നിങ്ങനെയാണ്​ ഒാരോ ഇന്നിങ്​സിലെയും പ്രകടനം. 

​െഎ.പി.എല്ലിലെ ഏറ്റവും ഉയർന്ന റൺവേട്ടക്കാരിൽ നാലാം സ്​ഥാനത്തുള്ള ഗംഭീർ നാടിനൊപ്പം ചേർന്നതോടെ വലിയ പ്രതീക്ഷയിലായിരുന്നു ഡൽഹി. ​​െഎ.പി.എല്ലി​ൽ 152 ഇന്നിങ്​സിൽ 4217 റൺസ്​ നേടിയിട്ടുണ്ട്​. പക്ഷേ, ഗംഭീർ നിറംമങ്ങുകയും കഗിസോ റബാദയുടെ പരിക്കും എല്ലാം ചേർന്നതോടെ ഡെവിൾസി​​െൻറ സീസൺ നഷ്​ടങ്ങളുടേതായി.

പഞ്ചാബിനെതിരെ ആദ്യ മത്സരത്തിൽ ഏഴു വിക്കറ്റ്​, രണ്ടാം മത്സരത്തിൽ നാല്​ റൺസ്​,  രാജസ്​ഥാനെതിരെ ഡക്ക്​വർത്ത്​ ലൂയിസ്​ നിയമപ്രകാരം 10 റൺസ്​,  കൊൽക്കത്തയോട്​ 71 റൺസ്​, ബംഗളൂരുവിനോട്​ ആറ്​ വിക്കറ്റ്​ എന്നിങ്ങനെയാണ്​ ഡൽഹിയുടെ പരാജയത്തി​​െൻറ കണക്ക്​. പ്രതീക്ഷകൾ ഇനിയും അവസാനിച്ചിട്ടില്ലെന്നിരിക്കെ ശ്രേയസ്​​ അയ്യരുടെ കീഴിൽ ഡൽഹിയുടെ ഭാവി എങ്ങനെയെന്ന്​ കണ്ടുതന്നെ മനസ്സിലാക്കാം. നാളെ കൊൽക്കത്ത നൈറ്റ്​ റൈഡേഴ്​സിനെതിരെയാണ്​ ഡൽഹിയുടെ അടുത്ത മത്സരം. 

Tags:    
News Summary - IPL 2018: Gautam Gambhir steps down as Delhi Daredevils captain amid dismal season-Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT