സുരക്ഷ ഭേദിച്ച്​ ധോണിയുടെ കാൽതൊട്ട്​ ചെന്നൈ ആരാധകൻ

പൂണെ: രണ്ട്​ വർഷത്തെ ഇടവേളക്ക്​ ശേഷമുള്ള വരവിലും ആരാധകരുടെ എണ്ണത്തിൽ ഒട്ടും കുറവില്ലാത്ത ടീമാണ്​ ചെന്നൈ സൂപ്പർ കിങ്​സ്​. സൂപ്പർ കിങ്​സി​​െൻറ അമരക്കാരൻ മഹേന്ദ്ര സിങ്​ ധോണിക്കാണ്​ ചെന്നൈ നിരയിൽ ജന​പ്രീതി കൂടുതലുള്ള താരം​. ​െഎ.പി.എല്ലിൽ രാജസ്ഥാനെതിരായ മൽസരത്തിനിടെ ചെന്നൈ ആരാധകൻ ​േധാണിയുടെ കാൽ തൊടുന്ന വീഡിയോയാണ്​ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുന്നത്​.

Full View

രാജസ്ഥാനെതിരെ പൂണെയിൽ നടന്ന മൽസരത്തിൽ സുരേഷ്​ റെയ്​ന പുറത്തായതിനെ തുടർന്നാണ്​ ധോണി ബാറ്റിങ്ങിനെത്തിയത്​. ബാറ്റിങിനായി ധോണി ഗ്രൗണ്ടിലേക്ക്​ നടക്കുന്നതിനിടെയാണ്​ സുരക്ഷ ഭേദിച്ച്​ ആരാധകൻ ​േധാണിക്കരി​കിലേക്ക്​ എത്തിയതും കാൽതൊട്ടതും.

നേരത്തെ സൂപ്പർ കിങ്​സി​​െൻറ ഹോം മൽസരങ്ങൾ ചെന്നൈയിൽ നിന്ന്​ പൂണെയിലേക്ക്​ മാറ്റിയിരുന്നു. മൽസരം കാണാനായി ചെന്നൈ ആരാധകർക്ക്​ ടീം മാനേജ്​മ​െൻറ്​ സ്​​പെഷ്യൽ ട്രെയിൽ അനുവദിച്ചത്​ വാർത്തയായിരുന്നു.

Tags:    
News Summary - IPL 2018: CSK Fan Breaches Security to Touch Dhoni's Feet During Rajasthan Tie-Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.