ലുങ്കി എൻഗിഡി നാട്ടിലേക്ക്​ മടങ്ങി; സൂപ്പർ കിങ്​സിന്​ തിരിച്ചടി

ചെന്നൈ: ചെന്നൈ സൂപ്പർ കിങ്​സി​​െൻറ ദക്ഷിണാഫ്രിക്കൻ താരം ലുങ്കി എൻഗിഡിയുടെ പിതാവ്​ ജിറോം എൻഗിഡി മരപ്പെട്ടു. വെള്ളിയാഴ്​ച പുലർച്ചെയായിരുന്നു മരണം. ഇതോടെ ​​െഎ.പി.എൽ വിട്ട്​ താരം നാട്ടിലേക്ക്​ മടങ്ങി.

താരത്തി​​െൻറ അഭാവം ചെന്നൈ സൂപ്പർ കിങ്​സിന്​ തിരിച്ചടിയാവും. മരണത്തിൽ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ്​ അസോസിയേഷനും ചെന്നൈ സൂപ്പർ കിങ്​സും​ അനുശോചനം രേഖപ്പെടുത്തി. ജൊഹാനസ്​ബർഗിലെ ഇന്ത്യക്കെതിരായ മത്സരം കാണാനെത്തിയ പിതാവി​​െൻറയും മാതാവി​​െൻറയും ചിത്രം ലുങ്കി നേരത്തെ, ട്വിറ്ററിൽ പങ്ക​ുവെച്ചിരുന്നു. 

Tags:    
News Summary - IPL 2018: Chennai Super Kings' Lungi Ngidi to return home -Sports news,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.