ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പര: പാണ്ഡ്യയും ഭുവനേശ്വറും ധവാനും തിരിച്ചെത്തി

ദക്ഷിണാഫ്രി​ക്കക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമി​െന പ്രഖ്യാപിച്ചു. പരിക്ക്​ ഭേദമായതിനെ തുടർന്ന്​ ഓപണർ ഷിഖാർ ധവാൻ, ഓൾറൗണ്ടർ ഹർദിക്​ പാണ്ഡ്യ, പേസ്​ ബൗളർ ഭു​വനേശ്വർ കുമാർ എന്നിവർ ടീമിൽ തിരിച്ചെത്തി.

പരിക്ക്​ കാരണം ന്യൂസിലാൻഡ്​ പര്യടനത്തിൽനിന്ന്​ പുറത്തായ സൂപ്പർ താരം രോഹിത്​ ശർമ ഇത്തവണയും ഇടംപിടിച്ചില്ല. ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയിൽ കളിച്ച കേദാർ യാദവ്​, ശിവം ദൂബെ, ഷർദുൽ താക്കൂർ, മുഹമ്മദ്​ ഷമി, മായങ്ക്​ അഗർവാൾ എന്നിവരും ടീമിൽനിന്ന്​ പുറത്തായി.

സുനിൽ ജോഷി സെലക്ഷൻ പാനൽ ചെയർമാനായ ​ശേഷം തെരഞ്ഞെടുക്കുന്ന ആദ്യത്തെ ടീം കൂടിയാണിത്​. മാർച്ച്​ 12ന്​ ധരംശാലയിലാണ്​ ആദ്യത്തെ മത്സരം. 15ന്​ ലഖ്​നൗ, 18ന്​ കൊൽക്കത്ത എന്നിവിടങ്ങളിൽ ബാക്കി മത്സരങ്ങൾ അരങ്ങേറും.​

ടീം​: ഷിഖാർ ധവാൻ, പ്രിഥ്വി ഷാ, വിരാട്​ കോഹ്​ലി (ക്യാപ്​റ്റൻ), കെ.എൽ. രാഹുൽ, മനീഷ്​ പാണ്ഡെ, ശ്രേയസ്​ ഐയ്യർ, റിഷഭ്​ പന്ത്​, ഹർദിക്​ പാ​െണ്ഡ, രവീന്ദ്ര ജദേജ, ഭുവനേശ്വർ കുമാർ, യുസ്​വേന്ദ്ര ചഹാൽ, ജസ്​പ്രീത്​ ബുംറ, നവദീപ്​ സൈനി, കുൽദീപ്​ യാദവ്​, ശുഭ്​മാൻ ഗിൽ.

Tags:    
News Summary - Indian squad for South Africa one day series

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.