Posted On
date_range Updated On
date_range ലോകകപ്പിനൊരുങ്ങാൻ ഇന്ത്യ
മാഞ്ചസ്റ്റർ: അടുത്ത വർഷത്തെ ക്രിക്കറ്റ് ലോകകപ്പിെൻറ ഡ്രസ് റിഹേഴ്സലായി ഇന്ത്യയുടെ ഇംഗ്ലീഷ് പര്യടനത്തിന് ഇന്ന് തുടക്കം. ഒരു വർഷത്തിൽ താഴെമാത്രം ബാക്കിയുള്ള ലോകകപ്പിന് ടീമിനെ പാകപ്പെടുത്താനായി ഇംഗ്ലണ്ടിലെത്തിയ വിരാട് കോഹ്ലിയും സംഘവും മൂന്ന് ഏകദിനവും ട്വൻറി20യും നാല് ടെസ്റ്റുകളുമാണ് ആഗസ്റ്റ് 30 വരെ നീളുന്ന പരമ്പരയിൽ കളിക്കുന്നത്. മാഞ്ചസ്റ്ററാണ് പ്രഥമ പോരാട്ടത്തിെൻറ വേദി.
ഇംഗ്ലീഷ് മാരത്തൺ ടെസ്റ്റിന് മുന്നോടിയായി അയർലൻഡിനെതിരെ ട്വൻറി20 ജയിച്ചാണ് കോഹ്ലിയും സംഘവും പര്യടനത്തിന് തുടക്കമിട്ടത്. ഇന്ത്യൻ സമയം രാത്രി 10 മുതലാണ് കളി. സോണി സിക്സിൽ തത്സമയം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.