ഫിറോസ് ഷാ കോട്ല: ഇന്ത്യ അടിച്ചുകൂട്ടിയ റൺമല പിന്തുടരുന്ന ലങ്കക്ക് രണ്ടാം ദിനം അവസാനിച്ചപ്പോൾ മൂന്ന് സുപ്രധാന വിക്കറ്റുകൾ നഷ്ടമായി. നിലവിൽ 131 ന് 3 എന്ന നിലയിലാണ് ലങ്ക. ഫോളോ ഒാൺ ഭീഷണി ഒഴിവാക്കാൻ ലങ്കക്ക് ഇനി 405 റൺസ്കൂടി എടുക്കണം.
ആദ്യ പന്തിൽ തന്നെ ഓപ്പണർ കരുണ രത്നെയുടെ വിക്കറ്റ് വീഴ്ത്തി മുഹമ്മദ് ഷാമിയാണ് വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്. 42 റൺസെടുത്ത ദിൽറുവാൻ പെരേരയെ ജഡേജയും ഒരു റൺസെടുത്ത ധനഞ്ജയ ഡിസിൽവയെ ഇശാന്ത് ശർമയും തിരിച്ചയച്ചതോടെ ലങ്ക 75ന് 3 എന്ന പരിതാപകരമായ നിലയിലായി. തുടർന്ന് വന്ന എയ്ഞ്ചലോ മാത്യൂസും (57) ദിേനഷ് ചണ്ടിമലുമാണ് (25) സ്കോർ നൂറ് കടത്തിയത്.
ബാറ്റിങ് സൂപ്പർ സ്റ്റാർ വിരാട് കോഹ്ലിയുടെ മിന്നുന്ന ഇരട്ട ശതകത്തിെൻറ പിൻബലത്തിലായിരുന്നു ഫിറോസ് ഷാ കോട്ലയിൽ ലങ്കയ്ക്ക് മേൽ ഇന്ത്യ റൺമല ഉയർത്തിയത്. മൂന്നാം ടെസ്റ്റിലെ ഒന്നാം ഇന്നിങ്സ് ഇന്ത്യ 536 റൺസിന് ഡിക്ലയർ ചെയ്തിരുന്നു. 25 ബൗണ്ടറികളുടെ അകമ്പടിയോടെ 287 പന്തിൽ 243 റൺസാണ് കോഹ്ലി അടിച്ചു കൂട്ടിയത്.
കോഹ്ലി പരമ്പരയിലെ രണ്ടാമത്തെയും കരിയറിലെ ആറാമത്തെയും ഇരട്ട ശതകമാണ് ഫിറോസ് ഷാ കോട്ലയിൽ തികച്ചത്. നായകന് അർധ സെഞ്ച്വറിയുമായി രോഹിത് ശർമ (65) മികച്ച പിന്തുണ നൽകിയെങ്കിലും സൻഡകെൻറ പന്തിൽ ഡിക്വല്ലയ്ക്ക് ക്യാച്ച് നൽകി മടങ്ങി. പിന്നാലെ വന്ന രവിചന്ദ്ര അശ്വിനും 4 റൺസെടുത്ത് മടങ്ങി. ഇരട്ട ശതകവുമായി കുതിച്ച കോഹ്ലിയെ ലക്ഷൻ സൻഡകൻ എൽബിഡബ്ല്യവിൽ കുടുക്കി, വിക്കറ്റ് നേട്ടം 4 ആക്കി. വൃദ്ധിമാൻ സാഹയും ജഡേജയും പുറത്താവാതെ നിന്നു. സ്കോർ: 536/7
ക്യാപ്റ്റനായിരിക്കെ ടീമിന് വേണ്ടി കൂടുതൽ ഇരട്ട ശതകം തികച്ച താരം ഇതുവരെ വിഖ്യാത ബാറ്റ്സ്മാൻ ബ്രയാൻ ലാറയായിരുന്നു. അഞ്ച് ഇരട്ട ശതകമായിരുന്നു വിൻഡീസ് ക്യാപ്റ്റൻ നേടിയിരുന്നത്. കോഹ്ലി ഇത് മറികടന്നു. ആറ് ഇരട്ട ശതകമാണ് ഇന്ത്യൻ നായകെൻറ സമ്പാദ്യം.
മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പരയിൽ ഇന്ത്യ ഇപ്പോൾ 1-0 ന് മുന്നിലാണ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.