പാകിസ്താനെതിരെ ഇന്ത്യ കളിക്കണം; അവർ സെമിയിൽ എത്തരുത് -ഗവാസ്കർ

2019 ലെ ക്രിക്കറ്റ് ലോകകപ്പിൽ നിന്ന് പാകിസ്താനെ പുറത്താക്കണമെന്ന ബി.സി.സി.ഐ നീക്കം വിജയിക്കില്ലെന്ന് മുൻ ക്രിക് കറ്റ് താരം സുനിൽ ഗവാസ്കർ. പാകിസ്താനെ ടൂർണമെന്റിൽ നിന്നും പുറത്താക്കാൻ ബി.സി.സി. ഐ ശ്രമിക്കണമെന്നാണ് ചിലരുടെ ആവ ശ്യം. എന്നാൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്നത്തിൽ മറ്റ് രാജ്യങ്ങൾ ഇടപെടുമെന്ന് സംശയമുണ്ടെന്നും ഗവാസ്കർ പറഞ്ഞു.അവർക്ക് ശ്രമിക്കാം. എന്നാൽ അത് സംഭവിക്കില്ല. മറ്റ് അംഗരാജ്യങ്ങൾ അത് അംഗീകരിക്കണമെന്നില്ല- ഗവാസ്കർ വ്യക്തമാക്കി.

ഈ വിഷയങ്ങൾ ഐക്യരാഷ്ട്രസഭയിൽ ആണ് ഉന്നയിക്കേണ്ടത്. ഐ.സി.സി ഇതിനുള്ള വേദിയല്ല. ലോകകപ്പിൽ പാകിസ്താനെതിരെ കളിക്കേണ്ടെന്ന് ഇന്ത്യ തീരുമാനിച്ചാൽ ആരാണ് വിജയിക്കുന്നത്? പാകിസ്താൻ രണ്ട് പോയിന്റ് നേടും. ലോകകപ്പിൽ എല്ലായ്പ്പോഴും അവരെ നാം തോൽപ്പിച്ചിട്ടുണ്ട്. പാകിസ്താൻ സെമിഫൈനലിൽ എത്തില്ലെന്ന് ഉറപ്പുവരുത്തലാണ് നാം ചെയ്യേണ്ടത്- ഗവാസ്കർ നിർദേശിച്ചു.

പാകിസ്താനെ പുറത്താക്കാൻ ഐ.സി.സിയോട് ആവശ്യപ്പെടാൻ ബി.സി.സി.ഐ സി.ഇ.ഒ രാഹുൽജോറിനോട് ഭരണസമിതി തലവൻ വിനോദ് റായി നിർദേശിച്ചിരുന്നു. ഫെബ്രുവരി 27 ന് നടക്കുന്ന ഐ.സി.സി യോഗത്തിൽ രാഹുൽ ജോഹർ ഇന്ത്യയെ പ്രതിനിധീകരിച്ച് സംസാരിക്കും.

Tags:    
News Summary - India vs Pakistan World Cup -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT