വേദന മാറിയില്ല, പൃഥ്വിഷായെ ഒഴിവാക്കി; പാണ്ഡ്യ ഇന്ത്യൻ ടീമിൽ

മുംബൈ: ആസ്​ട്രേലിയക്കെതിരെ പാഡണിയാനുള്ള കൗമാരതാരം പൃഥ്വിഷായു​െട മോഹങ്ങൾക്ക്​ വേദനയോടെ താൽക്കാലിക വിട. കണങ്കാലിലെ പരിക്ക്​ ഭേദമാകാത്ത താരത്തെ പരമ്പരയിലെ ബാക്കി മത്സരങ്ങളിൽനിന്ന്​ ഒഴിവാക്കി നാട്ടിലേക്കു​ മടക്കി. പകരക്കാരനായി മായങ്ക്​ അഗർവാളിനെ ആസ്​ട്രേലിയയിലേക്ക്​ വിളിച്ചു. ഒാൾറൗണ്ടർ ഹാർദിക്​ പാണ്ഡ്യയും തിരിച്ചെത്തും.

ഏഷ്യാകപ്പിനിടെ പരിക്കേറ്റ പാണ്ഡ്യ ഫിറ്റ്​നസ്​ വീണ്ടെടുത്ത്​ രഞ്​ജിയിൽ ഉജ്ജ്വല പ്രകടനം പുറത്തെടുത്തതിനു പിന്നാലെയാണ്​ ടെസ്​റ്റ്​ ടീമിലേക്ക്​ വിളിയെത്തുന്നത്​. നേര​േത്ത സന്നാഹ മത്സരത്തിനിടെ പരിക്കേറ്റ ഷാ ബോക്​സിങ്​ ഡേ ടെസ്​റ്റിൽ തിരിച്ചെത്തുമെന്നായിരുന്നു റിപ്പോർട്ട്​. എന്നാൽ, വേദന പൂർണമായും വിട്ടുമാറാത്തത്​ തിരിച്ചടിയായി.
Tags:    
News Summary - India vs Australia: Hardik Pandya in Line to be Added to Squad- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT