അഫ്​ഗാനെ കളിപഠിപ്പിച്ച്​ ഇന്ത്യ; ധവാന്​ റെക്കോഡ്​

ബംഗളൂരു: അരങ്ങേറ്റ ടെസ്​റ്റിനിറങ്ങിയ അഫ്​ഗാനിസ്​താ​െന കളിയുടെ മർമം പഠിപ്പിച്ച്​ ഇന്ത്യയുടെ ബാറ്റിങ്​​. ഏക ടെസ്​റ്റി​​െൻറ ആദ്യ ദിനം കളി അവസാനിക്കു​േമ്പാൾ ഇന്ത്യ ആറു വിക്കറ്റ്​ നഷ്​ടത്തിൽ 347 റൺസെന്ന നിലയിൽ. ഒാപണർമാരായ ശിഖർ ധവാനും (105), മുരളി വിജയും (107) സെഞ്ച്വറിയുമായി ഉറച്ചുനിന്നപ്പോൾ ഇന്ത്യ ഉച്ചക്കുമു​േമ്പ കളിയുടെ നിയന്ത്രണം ​ഏറ്റെടുത്തു. റാഷിദ്​ ഖാനും മുഹമ്മദ്​ നബിയും ചേർന്ന്​ തുടങ്ങിയ സ്​പിൻ ആ​ക്രമണത്തെയും യാമിൻ അഹ്​മദ്​സായി നയിച്ച പേസ്​ ആക്രമണത്തെയും സമചിത്ത​തയോടെ ഇരുവരും നേരിട്ടപ്പോൾ ഇന്ത്യ സുരക്ഷിതമായ തുടക്കംകുറിച്ചു. 

​ധവാൻ റെക്കോഡ്​ സെഞ്ച്വറി കുറിച്ച ശേഷം 28 ഒാവറിലാണ്​ ഒാപണിങ്​ പിളരുന്നത്​. അഹ്​മദ്​സായിക്കായിരുന്നു വിക്കറ്റ്​. പിന്നാലെ, വിജയ്​ സെഞ്ച്വറി തികച്ച്​ വഫ്​ദറിന്​ വിക്കറ്റ്​ സമ്മാനിച്ച്​ മടങ്ങി. ലോകേഷ്​ രാഹുൽ (54), ചേതേശ്വർ പുജാര (35) എന്നിവർ മധ്യനിരയിൽ പോരാടിയെങ്കിലും അവസാന സെഷനിൽ വിക്കറ്റ്​ വീഴ്​ചയായി. അജിൻക്യ രഹാനെ (10), ദിനേ​ശ്​ കാർത്തിക്​ (4) എന്നിവരു​ൾപ്പെടെ മൂന്നു വിക്കറ്റുകളാണ്​ അവസാന സെഷനിൽ വീണത്​. 


ലഞ്ചിനുമുമ്പ്​ സെഞ്ച്വറി; ധവാന്​ റെക്കോഡ്​
ബംഗളൂരു: ടെസ്​റ്റിൽ ഉച്ചഭക്ഷണത്തിന്​ പിരിയുന്നതിനു​മുമ്പ്​ ശതകം ​നേടുന്ന ആദ്യ ഇന്ത്യൻ താരമായി ശിഖർ ധവാൻ. അഫ്​ഗാനെതിരായ ഏക ടെസ്​റ്റി​​െൻറ ആദ്യ ദിനത്തിലാണ്​ ധവാ​​െൻറ നേട്ടം. 2006ൽ സ​െൻറ്​ ലൂസിയയിൽ വെസ്​റ്റിൻഡീസിനെതിരെ 99 റൺസടിച്ച വീരേന്ദർ സെവാഗി​​െൻറ പേരിലായിരുന്നു ഇതിനുമുമ്പത്തെ ലഞ്ചിന്​ മുമ്പുള്ള ഉയർന്ന സ്​കോർ. 
ഇങ്ങനെ സെഞ്ച്വറി നേടുന്ന ലോകത്തെ ആറാമത്തെ​ ബാറ്റ്​സ്​മാനാണ്​ ധവാൻ. ഡൊണാൾഡ്​ ബ്രാഡ്​മാൻ, വിക്​ടർ ട്രംപർ, ചാർലി മകാർട്ട്​നി, മാജിദ്​ ഖാൻ, ഡേവിഡ്​ വാർണർ എന്നിവരാണ്​ മറ്റുള്ളവർ. 

Tags:    
News Summary - India v Afghanistan- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.