ഐ.പി.എൽ: ലഖ്നോക്കെതിരെ രാജസ്ഥാന് 197 റൺസ് വിജയലക്ഷ്യം

ലഖ്നോ: ഐ.പി.എല്ലിൽ ലഖ്നോ സൂപ്പർ ജയന്‍റ്സിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് 197 റൺസ് വിജയലക്ഷ്യം. ക്യാപ്റ്റൻ കെ.എൽ. രാഹുലിന്‍റെയും (76), ദീപക് ഹൂഡയുടെയും (50) അർധസെഞ്ച്വറികളുടെ മികവിലാണ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ എൽ.എസ്.ജി 196 റൺസെടുത്തത്.

തുടക്കത്തിൽ തന്നെ ക്വിന്‍റൺ ഡികോക്കിന്‍റെയും (എട്ട്) മാർക്സ് സ്റ്റോയിനിസിന്‍റെയും (പൂജ്യം) വിക്കറ്റുകൾ വീണെങ്കിലും രാഹുലും ഹൂഡയും ചേർന്ന് ലഖ്നോയെ മത്സരത്തിലേക്ക് തിരിച്ചെത്തിക്കുകയായിരുന്നു. രണ്ട് സിക്സറും എട്ട് ഫോറും അടങ്ങിയതാണ് രാഹുലിന്‍റെ ഇന്നിങ്സ്. ഏഴ് ഫോറോടെയാണ് ദീപക് ഹൂഡ 50 റൺസെടുത്തത്. ആയുഷ് ബദോനി (18), ക്രുനാൽ പാണ്ഡ്യ (15), നിക്കോളാസ് പുരാൻ (11), എന്നിങ്ങനെയാണ് മറ്റ് ബാറ്റർമാരുടെ സംഭാവന.

രാജസ്ഥാൻ ബൗളർമാർ 18 റൺസാണ് എക്സ്ട്രാസായി വഴങ്ങിയത്. സന്ദീപ് ശർമ രണ്ടും ട്രെന്‍റ് ബോൾട്ട്, ആവേശ് ഖാൻ, ആർ. അശ്വിൻ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Tags:    
News Summary - IPL 2024 LSG vs RR live

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.