ബംഗളൂരു: വിരാട് കോഹ്ലിയുടെയും എം.എസ്. ധോണിയുടെയും സചിന്‍ ടെണ്ടുല്‍കറുടെയും അനുഗ്രഹം വാങ്ങി ക്രീസിലിറങ്ങിയ ഇന്ത്യന്‍ ബൈ്ളന്‍ഡ് ക്രിക്കറ്റ് ടീമിന് കാഴ്ചപരിമിതരുടെ ലോകകിരീടം. ഫൈനലില്‍ പാരമ്പര്യവൈരികളായ പാകിസ്താനെ ഒമ്പതു വിക്കറ്റിന് കീഴടക്കിയാണ് ബൈ്ളന്‍ഡ് ട്വന്‍റി20 ലോകകിരീടത്തില്‍ തുടര്‍ച്ചയായി രണ്ടാം തവണയും ഇന്ത്യ മുത്തമിടുന്നത്. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന്‍ 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 197 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 17.4 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്ന് കിരീടം സ്വന്തമാക്കി. ഓപണര്‍ പ്രകാശ് ജയറാമയ്യ 99 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. അജയ് കുമാര്‍ റെഡ്ഡിയുടെ (43) വിക്കറ്റ് മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്. കേതന്‍ പട്ടേല്‍ 26 റണ്‍സുമായി പരിക്കേറ്റ് മടങ്ങിയപ്പോള്‍, പ്രകാശിനൊപ്പം ഡുണ വെങ്കിടേഷ് 11 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. പ്രകാശ് ജയറാമയ്യയാണ് കളിയിലെ കേമന്‍.
2014 ലോകകപ്പ് ഫൈനലില്‍ പാകിസ്താനെ തോല്‍പിച്ചായിരുന്നു ഇന്ത്യ ട്വന്‍റി20യിലെ ആദ്യ കിരീടമണിഞ്ഞത്. പാരമ്പര്യവൈരികള്‍ വീണ്ടും മുഖാമുഖമത്തെിയപ്പോള്‍ ഇന്ത്യക്കുതന്നെയായി വിജയം. ഇക്കുറി ഒമ്പതില്‍ എട്ടിലും ജയിച്ചായിരുന്നു ഇന്ത്യയുടെ മുന്നേറ്റം. എന്നാല്‍, ഗ്രൂപ് റൗണ്ടില്‍ തോറ്റത് പാകിസ്താനോട് മാത്രമായതിനാല്‍ ഫൈനല്‍ സമ്മര്‍ദങ്ങള്‍ക്കു നടുവിലുമായി. എന്നാല്‍, സെമിയില്‍ ശ്രീലങ്കയെ പത്തു വിക്കറ്റിന് തോല്‍പിച്ച അതേ വീര്യവുമായി പാകിസ്താനെയും വീഴ്ത്തി. ഇന്ത്യ ലോകചാമ്പ്യന്മാരായതിനു പിന്നാലെ സീനിയര്‍ താരങ്ങള്‍ ട്വിറ്ററിലൂടെ അഭിനന്ദന സന്ദേശവുമായി സജീവമായി. വിരാട് കോഹ്ലി, രവീന്ദ്ര ജദേജ, ജസ്പ്രീത് ബുംറ, വി.വി.എസ്. ലക്ഷ്മണ്‍, വിരേന്ദര്‍ സെവാഗ്, മുഹമ്മദ് കൈഫ് തുടങ്ങിയവരെല്ലാം അഭിനന്ദനം ചൊരിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.