ഗാലറിയിൽ കറുപ്പിനെ ഭയന്നു; വെളുപ്പിൽ പ്രതിഷേധജ്വാല

മുംബൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ക്രിക്കറ്റ്​ ഗാലറിയിലുമെത്തി. ഇന്ത്യ-ആസ്​ട്രേലിയ ഒന്നാം ഏകദിന വേദിയായ മുംബൈ വാംഖഡെ സ്​റ്റേഡിയത്തിലായിരുന്നു ‘നോ സി.എ.എ’, ‘നോ എൻ.ആർ.സി’ ടീഷർട്ടുകളുമായി ആരാധകരെത്തിയത്​.

ഇന്ത്യൻ ഇന്നിങ്​സിനിടെ ഗാലറിയുടെ ഒരു കോണിലായിരുന്നു വിദ്യാർഥികളുടെ പ്രതിഷേധം. മുംബൈയി​െല ഫാൻക്ലബായ ‘നോർത്ത്​​ സ്​റ്റാൻഡ്​ ഗാങ്​- വാങ്കഡെ’യുടെ ട്വിറ്റർ പേജിൽ വന്ന ട്വീറ്റോടെയാണ്​ സംഭവങ്ങൾക്ക്​ തുടക്കം. കറുത്ത ടീ ഷർട്ട്​ ധരിക്കരുത്​, സുരക്ഷാകാരണങ്ങളാൽ പ്രവേശന വിലക്ക്​’ എന്നായിരുന്നു ട്വീറ്റ്​. കറുപ്പണിഞ്ഞുവന്ന ചിലരെ ഇങ്ങനെ തടയുകയും ചെയ്​തു.

എല്ലാം മറികടന്നാണ്​ വെള്ള ടീ ഷർട്ടുമായി വിദ്യാർഥികൾ എത്തിയത്​. വരിയായി നിലയുറപ്പിച്ച സംഘം വെള്ള ടീഷർട്ടിൽ സി.എ.എക്കും എൻ.പി.ആറിനുമെതി​െര പ്രതിഷേധമുയർത്തിയതോടെ സുരക്ഷാജീവനക്കാരും പൊലീസുമെത്തി തടയാൻ ശ്രമിച്ചു. എന്നാൽ, മുദ്രാവാക്യം വിളിച്ചാണ്​ പൊലീസിനോട്​​ പ്രതികരിച്ചത്​. ഇന്ത്യ നിരന്തരം വിക്കറ്റ്​ കളഞ്ഞ്​ തോൽവി ഉറപ്പിച്ചതോടെ സംഘം ഗാലറി വിടുകയായിരുന്നു.

Tags:    
News Summary - India-Australia ODI: Anti-CAA protests reach Mumbai's Wankhede stadium -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.