11000; കോഹ്​ലിയുടെ അക്കൗണ്ടിൽ മറ്റൊരു റെക്കോർഡ് കൂടി

മാഞ്ചസ്​റ്റർ: ഇന്ത്യൻ നായകൻ വിരാട് കോഹ്​ലിയുടെ അക്കൗണ്ടിൽ മറ്റൊരു റെക്കോർഡ് കൂടി. ഏറ്റവും വേഗത്തിൽ 11,000 റൺസ് തി കച്ച റെക്കോഡാണ് സ്വന്തം പേരിലാക്കിയത്. 222 ഇന്നിങ്സുകളിൽനിന്നാണ് കോഹ്​ലിയുടെ ഈ നേട്ടം. 276 ഇന്നിങ്സുകളിൽ ഈ നേട്ടത്തിലെത്തിയ സചിൻ ടെണ്ടുൽകറുടെ പേരിലുള്ള റെക്കോഡാണ് മറികടന്നത്.

11,000 റൺസ് തികക്കുന്ന ലോകത്തെ ഒമ്പതാമത്തെ താരമാണ് കോഹ്​ലി. സചിൻ ടെണ്ടുൽകർ, കുമാർ സങ്കക്കാര, റിക്കി പോണ്ടിങ്, മഹേല ജയവർധ​െന, സനത് ജയസൂര്യ, ഇൻസമാമുൽ ഹഖ്, ജാക്​ കാലിസ്, സൗരവ് ഗാംഗുലി എന്നിവരാണ് 11,000 ക്ലബിൽ നേര​േത്ത ഇടംപിടിച്ചവർ.

Tags:    
News Summary - icc world cup 2019

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT