337 റൺസ് വിജയ ലക്ഷ്യം; പാകിസ്താന് വിക്കറ്റ് നഷ്ടം

മാഞ്ചസ്​റ്റർ: ഒാൾഡ് ട്രഫോഡ് ക്രിക്കറ്റ് മൈതാനത്ത് തൂങ്ങി നിന്ന മഴമേഘങ്ങൾ കാണിയായി മാറിനിന്നപ്പോൾ, രോഹിത് ​ ശർമ പേമാരിയായി പെയ്​തിറങ്ങി. സിക്​സും ബൗണ്ടറിയുംകൊണ്ട്​ റൺമഴപെയ്യിച്ച്​ രോഹിത്​ നേടിയ അതിവേഗ സെഞ്ച്വറിയ ിൽ പാകിസ്​താനെതിരെ ഇന്ത്യക്ക്​ 336 റൺസി​​െൻറ മികച്ച ടോട്ടൽ. മറുപടി ബാറ്റിനിറങ്ങിയ പാകിസ്താന് അഞ്ച് വിക്കറ്റ് നഷ്ടമായി. പാകിസ്താൻ 30 ഒാവറിൽ 140 റൺസെടുത്തിട്ടുണ്ട്. ഫഖർ സമാൻ(62), ബാബർ അസമും(48) ചേർന്ന കൂട്ടുകെട്ടിൽ പാകിസ്താൻ മുന്ന ോട്ടു പോകവേ വിക്കറ്റ് വീഴ്ച ടീമിന് വൻതിരിച്ചടിയായി. ഇമാമുൽ ഹഖ്(7), മുഹമ്മദ് ഹഫീസ്(9), ഷുഹൈബ് മാലിക്(0) എന്നിവരാണ് പു റത്തായ മറ്റുള്ളവർ.

ധോണിയെ പുറത്താക്കിയ മുഹമ്മദ് ആമിറിൻെറ ആഹ്ലാദം

113 പന്തിലായിരുന്നു രോഹിതി​​െൻറ 140 റൺസ്​ എന്ന ക്ലാസിക്​ ഇന്നിങ്​സ്​. ടോസിൽ ജയിച്ച പാകിസ്​താൻ ഇൗർപ്പം നിലനിന്ന പിച്ചിൽ ഇന്ത്യയെ ആദ്യ ബാറ്റിങ്ങിനയക്കുകയായിരുന്നു. മത്സരം തുടങ്ങുന്നതി​െൻറ മണിക്കൂറുകൾക്കു മുമ്പ്​ പെയ്ത മഴയുടെ ആനുകൂല്യം മുതലെടുക്കാമെന്ന കണക്കുകൂട്ടലിലാണ് പാക് ക്യാപ്്റ്റൻ സർഫറാസ് അഹമ്മദ് ഇന്ത്യയെ ബാറ്റിങ്ങിന്​ ക്ഷണിച്ചത്​. ഇന്ത്യയാകട്ടെ കൃത്യമായ ഗെയിം പ്ലാനോടെ കളി തുടങ്ങി.


പരിക്കേറ്റ ശിഖർ ധവാന് പകരം ഒാപണറായി ലോകേഷ് രാഹുലിന് സ്ഥാനക്കയറ്റംനൽകിയും നാലാമനായി വിജയ് ശങ്കറിനെ ഉൾപ്പെടുത്തിയുമാണ് പോരിനിറങ്ങിയത്. ഒാപണിങ്​ ബൗളിങ്ങിൽ അപകടകാരിയായ മുഹമ്മദ്​ ആമിറിനെ രാഹുൽ തൊടാൻ ശ്രമിച്ചില്ല. ഫലം മെയ്​ഡ്​ ഇൻ ഒാവറിൽ തുടക്കം. ഹസൻ അലിയെയും വഹാബ് റിയാസിനെയും തെരഞ്ഞ​ു പിടിച്ച് പ്രഹരിച്ചുകൊണ്ടായിരുന്നു രോഹിതി​​െൻറ മുന്നേറ്റം.

ഒരു വശത്ത് രാഹുൽ കാഴ്ചക്കാരനായിരുന്നു. ​േരാഹിത്​ അതിവേഗം സ്​കോർ ചെയ്​തപ്പോൾ, പതുക്കെയാണെങ്കിലും രാഹുലും പേടിമാറ്റി കളി തുടങ്ങിയതോടെ 18 ഒാവറിൽ വിക്കറ്റ്​ നഷ്​ടപ്പെടാതെ 100 കടത്തി. ധവാ​െൻറ അഭാവം നിഴലിക്കാതെ പക്വതയോടെ ബാറ്റ്്വീശിയ ലോകേഷ് രാഹുലി​​െൻറ (57) വിക്കറ്റാണ്​ ആദ്യം നഷ്​ടമായത്​. വഹാബ് റിയാസിന് വിക്കറ്റ്​ നൽകി മടങ്ങുമ്പോൾ ടീം സ്കോർ 23.5 ഒാവറിൽ 136 ലെത്തി. തുടർന്ന് ക്രീസിലെത്തിയ നായകൻ വിരാട് കോഹ്​ലി കഴിഞ്ഞ ദിവസം നിർത്തിയിടത്തുനിന്നുതന്നെയാണ് തുടങ്ങിയത്.



ഷദാബ്ഖാനെറിഞ്ഞ 30ാം ഒാവറിലാണ് രോഹിത് ശർമ ത‍​െൻറ 24ാം സെഞ്ച്വറി കുറിച്ചത്. പാക് ടീമിനെതിരായി തുടർച്ചയായ രണ്ടാം സെഞ്ച്വറിയായിരുന്നു അത്. കോഹ്​ലിയെ കൂട്ടുപിടിച്ച് അടിച്ചുമുന്നേറിയ രോഹിത് രണ്ടാം ഡബ്ളിലേക്കെന്ന തോന്നലിൽ നിൽക്കവേ (140) ഹസൻ അലിയെ സ്വീപ് ഷോട്ടിന് ശ്രമിക്കവേ വഹാബ് റിയാസിന് ക്യാച് നൽകി മടങ്ങി. 113 പന്തിൽ 14 ഫോറും മൂന്നു സിക്സറും ഉൾപ്പെടുന്നതായിരുന്നു രോഹിതി​െൻറ ഇന്നിങ്സ്. അവസാന ഒാവറിൽ അടിച്ചുകളിക്കുക എന്ന ഉദ്ദേശ്യത്തോടെ നാലാമനായി ക്രീസിലെത്തിയ ഹർദിക് പാണ്ഡ്യ (26) ആമിറിന് ആദ്യ വിക്കറ്റ് നൽകി മടങ്ങി.


തുടർന്നെത്തിയ മഹേന്ദ്രസിങ് ധോണി (1) നിലയുറപ്പിക്കും മു​േമ്പ ആമിറി​െൻറ ഇരയായി. ശങ്കറിനെ കൂട്ടുപിടിച്ച് കോഹ്​ലി ടീം സ്കോർ 300 കടത്തിനിൽക്കവേയാണ് മഴയെത്തിയത്. 45 മിനിറ്റോളം കളിമുടക്കിയ തിരിച്ചെത്തിയ ഇന്ത്യക്ക് നായകൻ വിരാട് (77) കോഹ്​ലിയുടെ വിക്കറ്റ് നഷ്്ടമായി. ആമിറി​െൻറ ബൗൺസിറിൽ ബാറ്റ് വെക്കവേ സർഫറാസിന് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു. റീപ്ലേകളിൽ ബാറ്റിൽ കൊണ്ടില്ലെന്ന് വ്യക്തമായെങ്കിലും റിവ്യൂ നൽകാൻ പോലും നിൽകാതെ കോഹ്​ലി പവിലിയനിലേക്ക് മടങ്ങി. തുടർന്നെത്തിയ കേദാർ ജാദവ് (9) വിജയ് ശങ്കറിനൊപ്പം (15) വിക്കറ്റ് നഷ്്ടപ്പെടാതെ ഇന്നിങ്സ് പൂർത്തിയാക്കി. പാകിസ്താനുവേണ്ടി പേസർ മുഹമ്മദ് ആമിർ മൂന്നുവിക്കറ്റ് വീഴ്ത്തി.



Tags:    
News Summary - icc world cup 2019

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT