​േലാകകപ്പിൽ ഗ്രൗണ്ട്​ കവറുകൾ ഉപയോഗിക്കണം -ഗാംഗുലി

കൊൽക്കത്ത: ​െഎ.സി.സി ക്കെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ ക്യാപ്​റ്റൻ സൗരവ്​ ഗാംഗുലി. ഇൗഡൻ ഗാർഡൻസിൽ ഉപയോഗിക്കുന്ന ഇംഗ്ലീഷ്​ നിർമിത ഗ്രൗണ്ട്​ കവറുകൾ ഇംഗ്ലണ്ടിലെ മൈതാനങ്ങൾക്കും ഉപയോഗിക്കണം. ഇന്ത്യയിലെല്ലായിടത്തും ഇത്തരം കവറുകൾ ഉപയോഗിക്കുന്നുണ്ട്​. മഴമാറിയാൽ 10 മിനിറ്റിനുള്ളിൽ കളി ആരംഭിക്കാനാവും -ഗാംഗുലി പറഞ്ഞു. കനം കുറഞ്ഞതും, എടുത്തുയർത്താൻ പ്രയാസമില്ലാത്തതുമാണ്​. കൂടുതൽ തൊഴിലാളികളുടെ ആവശ്യവുമില്ല -ഗാംഗുലി പറഞ്ഞു.

Tags:    
News Summary - icc world cup 2019

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.