െഎ.സി.സി റാങ്കിങ്​ ഒന്നാമൻ കോഹ്​ലി തന്നെ

ദു​ബൈ: ​െഎ.​സി.​സി ടെ​സ്​​റ്റ്​ റാ​ങ്കി​ങ്ങി​ൽ ബാ​റ്റ്​​സ്​​മാ​ന്മാ​രു​ടെ വി​ഭാ​ഗ​ത്തി​ൽ ഇ​ന്ത്യ​ൻ നാ​യ​ക​ൻ വി​രാ​ട്​ കോ​ഹ്​​ലി ഒ​ന്നാം​സ്ഥാ​ന​ത്ത്​ തു​ട​രു​േ​മ്പാ​ൾ പു​തു​മു​ഖ താ​ര​ങ്ങ​ളാ​യ പൃ​ഥ്വി ഷാ​ക്കും ഋ​ഷ​ഭ്​ പ​ന്തി​നും മു​ന്നേ​റ്റം. വെ​സ്​​റ്റി​ൻ​ഡീ​സി​നെ​തി​രാ​യ ആ​ദ്യ ടെ​സ്​​റ്റി​ൽ അ​ര​ങ്ങേ​റ്റം​കു​റി​ച്ച ഷാ ​സെ​ഞ്ച്വ​റി​യോ​ടെ 73ാം സ്ഥാ​ന​ക്കാ​ര​നാ​യാ​ണ്​ റാ​ങ്കി​ങ്ങി​ൽ ക​യ​റി​യ​ത്.

ര​ണ്ടാം ടെ​സ്​​റ്റി​ലും തി​ള​ങ്ങി​യ​തോ​ടെ 18കാ​ര​ൻ 60ാം റാ​ങ്കി​ലെ​ത്തി. പ​ര​മ്പ​ര തു​ട​ങ്ങു​േ​മ്പാ​ൾ 111ാമ​താ​യി​രു​ന്ന പ​ന്ത്​ അ​വ​സാ​നി​ക്കു​േ​മ്പാ​ൾ 62ാം റാ​ങ്കി​ലെ​ത്തി. നാ​ല്​ സ്ഥാ​നം ക​യ​റി 18ാം റാ​ങ്കി​ലെ​ത്തി​യ അ​ജി​ൻ​ക്യ ര​ഹാ​നെ​യു​െ​ട​താ​ണ്​ മ​റ്റൊ​രു പ്ര​ധാ​ന നേ​ട്ടം. ബൗ​ള​ർ​മാ​രി​ൽ ക​രി​യ​റി​ലെ ആ​ദ്യ 10 വി​ക്ക​റ്റ്​ നേ​ട്ടം ആ​ഘോ​ഷി​ച്ച ഉ​മേ​ഷ്​ യാ​ദ​വ്​ നാ​ല്​ സ്ഥാ​നം ക​യ​റി 25ാം റാ​ങ്കി​ലെ​ത്തി.

വെ​സ്​​റ്റി​ൻ​ഡീ​സ്​ നി​ര​യി​ൽ ക്യാ​പ്​​റ്റ​ൻ ജാ​സ​ൺ ഹോ​ൾ​ഡ​റാ​ണ്​ കൂ​ടു​ത​ൽ നേ​ട്ട​മു​ണ്ടാ​ക്കി​യ​ത്. ര​ണ്ടാം ടെ​സ്​​റ്റി​ൽ മാ​ത്രം ക​ളി​ച്ച താ​രം അ​ഞ്ച്​ വി​ക്ക​റ്റ്​ നേ​ട്ട​വു​മാ​യി നാ​ല്​ സ്ഥാ​നം​ക​യ​റി ബൗ​ളി​ങ്ങി​​ൽ ക​രി​യ​ർ ബെ​സ്​​റ്റാ​യ ഒ​മ്പ​താം റാ​ങ്കി​ലും അ​ർ​ധ സെ​ഞ്ച​റി കു​റി​ച്ച്​ ബാ​റ്റി​ങ്ങി​ൽ മൂ​ന്ന്​ സ്ഥാ​നം ക​യ​റി 53ാം റാ​ങ്കി​ലും ഒാ​ൾ​റൗ​ണ്ട​ർ​മാ​രി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ വെ​ർ​ന​ൻ ഫി​ല​ൻ​ഡ​റെ മ​റി​ക​ട​ന്ന്​ മൂ​ന്നാം റാ​ങ്കി​ലു​മെ​ത്തി.

ബാ​റ്റി​ങ്ങി​ൽ 10 സ​ഥാ​നം ക​യ​റി 31ാം റാ​ങ്കി​ലെ​ത്തി​യ റോ​സ്​​റ്റ​ൺ ചേ​സും അ​ഞ്ച്​ സ്ഥാ​നം ക​യ​റി 35ാം റാ​ങ്കി​ലെ​ത്തി​യ ഷാ​യ്​ ഹോ​പു​മാ​ണ്​ വി​ൻ​ഡീ​സ്​ നി​ര​യി​ൽ നേ​ട്ട​മു​ണ്ടാ​ക്കി​യ മ​റ്റു​ള്ള​വ​ർ.

Tags:    
News Summary - ICC rankings: Kohli maintains top spot -sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.