ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ ആഭ്യന്തര ഫുട്ബാള്‍ ലീഗായ ഐ ലീഗിന്‍െറ പത്താം പതിപ്പിന് താരനിബിഡമായ സദസ്സില്‍ ഒരുക്കമായി. ആറു മാസം നീളുന്ന ലീഗ് മത്സരങ്ങള്‍ ജനുവരി 17നാണ് ആരംഭിക്കുക. 10 ടീമുകളാണ് ലീഗിന്‍െറ പത്താം പതിപ്പില്‍ മാറ്റുരക്കുക. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ടൂര്‍ണമെന്‍റിലെ വിജയികള്‍ക്കുള്ള ട്രോഫി താരസാന്നിധ്യത്തില്‍ അനാവരണം ചെയ്തു.
നാലു മേഖലകളില്‍നിന്നുള്ള ടീമുകളാണ് മാറ്റുരക്കുക. മോഹന്‍ ബഗാന്‍, ഈസ്റ്റ് ബംഗാള്‍, ഐസോള്‍ എഫ്.സി, ഷില്ളോങ് ലജോങ്, മുംബൈ എഫ്.സി, ഡി.എസ്.കെ ശിവാജിയന്‍സ്, ചര്‍ച്ചില്‍ ബ്രദേഴ്സ്, ബംഗളൂരു എഫ്.സി, ചെന്നൈ സിറ്റി എഫ്.സി, മിനര്‍വ പഞ്ചാബ് എന്നിവയാണ് ടീമുകള്‍. ഇതില്‍ ചെന്നൈ, മിനര്‍വ എന്നിവ പുതിയ ടീമുകളാണ്. നൂറോളം മത്സരങ്ങളാണ് ആറു മാസത്തിനുള്ളില്‍ നടക്കുക.
അഖിലേന്ത്യ ഫുട്ബാള്‍ ഫെഡറേഷന്‍ (എ.ഐ.എഫ്.എഫ്) പ്രസിഡന്‍റ് പ്രഫുല്‍ പട്ടേല്‍, ജനറല്‍ സെക്രട്ടറി കുശാല്‍ ദാസ്, ചാമ്പ്യന്മാരായ ബംഗളൂരു എഫ്.സിയുടെ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി, ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധു തുടങ്ങിയ താരങ്ങളും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.