Posted On
date_range Updated On
date_range ഒാസീസ് സ്പിന്നിൽ അദ്ഭുതപ്പെട്ട് സൗരവ് ഗാംഗുലിയും
കൊൽക്കത്ത: ഒാസീസ് സ്പിൻ ജോടികളുടെ പ്രകടനത്തിൽ അദ്ഭുതപ്പെട്ട് മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലിയും. നഥാൻ ലിയോൺ, സ്റ്റീവ് ഒകീഫെ എന്നിവെരേപ്പാലെ സ്പിൻ മാന്ത്രികന്മാരെ ഒാസീസ് നിരയിൽ ഇതുവരെ താൻ കണ്ടിട്ടിെല്ലന്നാണ് ഗാംഗുലി പ്രതികരിച്ചത്. ‘‘അവരുടെ സ്പിന്നർമാർ ഇന്ത്യൻ ബാറ്റ്സ്മാന്മാരെ സമ്മർദത്തിലാക്കിക്കൊണ്ടേയിരിക്കുന്നു. രണ്ട് സ്പിന്നർമാരെ ഉപയോഗിച്ച് എതിരാളിയെ സമ്മർദത്തിലാക്കുകയെന്നത് നേരത്തേ ഇന്ത്യൻ തന്ത്രമായിരുന്നു. ഇതാണ് അവർ പ്രയോഗിക്കുന്നത്. ഇത്രമാത്രം സമ്മർദം വരുത്താൻ ശേഷിയുള്ള ഒാസീസ് ടീമിനെ ഞാൻ ഇതുവരെയും കണ്ടിട്ടില്ല’’ ^ഗാംഗുലി പറഞ്ഞു. പുണെയിൽ ഒകീഫെ ഇന്ത്യയെ വരിഞ്ഞുമുറുക്കിയപ്പോൾ ബംഗളൂരുവിൽ ലിയോണാണ് ബൗളിങ് മാന്ത്രികത പുറത്തെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.