അംബേദ്​കറെ അപമാനിച്ച ട്വീറ്റിൽ വിശദീകരണവുമായി ഹാർദ്ദിക്​ പാണ്ഡ്യ

ന്യൂഡൽഹി: അംബേദ്​കറെ അപമാനിച്ചു കൊണ്ടുള്ള ട്വിറ്റർ ​സന്ദേശത്തിൽ വിശദീകരണവുമായി ഇന്ത്യൻ ക്രിക്കറ്റ്​ താരം ഹാർദ്ദിക്​ പാ​ണ്ഡ്യ. ത​ാനല്ല അത്തരമൊരു ട്വീറ്റിട്ടതെന്നും ത​​െൻറ പേരിലുള്ള വ്യാജ അക്കൗണ്ടിൽ നിന്നാണ്​ സന്ദേശമെത്തിയതെന്നുമാണ്​ താരം നൽകിയിരിക്കുന്ന വിശദീകരണം. രാജസ്ഥാൻ കോടതി പാണ്ഡ്യക്കെതിരെ ​നടപടിയെടുക്കാൻ നിർദേശം നൽകിയതിന്​ പിന്നാലെയാണ്​ ഇന്ത്യൻ താരത്തി​​െൻറ വിശദീകരണം.

ത​ന്നെക്കുറിച്ച്​ നിരവധി വ്യാജവാർത്തകളാണ്​ പ്രചരിക്കുന്നത്​. അംബേദ്​കറിനെ അപമാനിക്കുന്ന ട്വീറ്റ്​ പോസ്​റ്റ്​ ചെയ്​തുവെന്നാണ്​ ആരോപണം. എന്നാൽ  ഇപ്പോൾ ഇക്കാര്യത്തിൽ വ്യക്​തത വരുത്താൻ ആഗ്രഹിക്കുകയാണ്​. അത്തരമൊരു സന്ദേശം  ഞാൻ ട്വിറ്ററിലിട്ടിട്ടില്ല. ത​​െൻറ പേരും ചിത്രവും ഉപയോഗിച്ചുള്ള വ്യാജ ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ്​ സന്ദേശമെത്തിയതെന്ന്​ ഹാർദ്ദിക്​ കുറിച്ചു.

അംബേദ്​കറെയും ഇന്ത്യൻ ഭരണഘടനയെയും താൻ ബഹുമാനിക്കുന്നുണ്ട്​. കോടതിയിലും ഇതുസംബന്ധിച്ച്​ ത​​െൻറ വിശദീകരണം സമർപ്പിക്കുമെന്നും ഹാർദ്ദിക്​ വ്യക്​തമാക്കി.

Tags:    
News Summary - Hardik Pandya Clears the Air, Says Tweet on Dr BR Ambedkar Was From Fake Account-Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT