??????????????????? ??????????????? ???????????????

കാര്യവട്ടത്തിന്​ അരങ്ങേറ്റം; ബി.സി.സി.​െഎയുടെ 50ാം ക്രിക്കറ്റ്​ വേദി

തിരുവനന്തപുരം: രാജ്യാന്തര ക്രിക്കറ്റ്​ ഭൂപടത്തിലേക്ക്​ കാര്യവട്ടം സ്​പോർട്​സ്​ ഹബിന്​ അരങ്ങേറ്റമാണെങ്കിൽ, ബി.സി.സി.​െഎയുടെ പട്ടികയിൽ ഇത്​ 50ാം ക്രിക്കറ്റ്​ വേദി. 1933 ഡിസംബർ 15ന്​ ഇന്ത്യ^ഇംഗ്ലണ്ട്​ ടെസ്​റ്റ്​ മത്സര​ത്തിന്​ വേദിയായ മുംബൈ ജിംഖാന സ്​റ്റേഡിയത്തോടെ തുടങ്ങിയ വേദികളുടെ പട്ടികയിലേക്കാണ്​ കാര്യവട്ടം 50 തികയ്​ക്കുന്നത്​.

രണ്ടാമത്തെ വേദിയായിരുന്നു കൊൽക്കത്തയിലേ പ്രമുഖമായ ഇൗഡൻ ഗാർഡൻസ്​ (1934). അഹമ്മദാബാദിലെ സർദാർ പ​േട്ടൽ സ്​റ്റേഡിയമായിരുന്നു ആദ്യ ഏകദിനത്തിന്​ വേദിയായ ഇന്ത്യൻ വേദി. 1981 നവംബറിലെ ഇന്ത്യ-ഇംഗ്ലണ്ട്​ മത്സരം. കഴിഞ്ഞ ഒക്​ടോബർ 10ന്​ ആസ്​ട്രേലിയക്കെതിരായ ട്വൻറി 20ക്ക്​ വേദിയായ ഗുവാഹതിയിലെ ബരാസ്​പുര സ്​റ്റേഡിയമായിരുന്നു ബി.സി.സി.​െഎ വേദിയിലെ 49ാമൻ. രാജ്യാന്തര ക്രിക്കറ്റ്​ സ്​റ്റേഡിയങ്ങളുടെ എണ്ണത്തിൽ ഇംഗ്ലണ്ടാണ്​ രണ്ടാമത്​ (23). 
 

Tags:    
News Summary - greenfield t20

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT