കൊളംബോ: ശ്രീലങ്കൻ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്തുനിന്നും ഗ്രഹാം ഫോഡ് രാജിവെച്ചു. ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിലെ ദയനീയ പ്രകടനത്തിനു പിന്നാലെയാണ് കരാർ പൂർത്തിയാവാൻ മാസങ്ങൾ ഇനിയും ബാക്കിനിൽക്കെ രാജി. പരിശീലകസ്ഥാനത്തേക്ക് പകരക്കാരനെ പ്രഖ്യാപിച്ചിട്ടില്ല. 2012 മുതൽ 2014 വരെ ലങ്കൻ കോച്ചായിരുന്ന ഗ്രഹാം ഫോഡ്, 2016 ഫെബ്രുവരിയിലാണ് രണ്ടാംവട്ടവും ടീമിനൊപ്പം ചേരുന്നത്. സീനിയർ താരങ്ങളുടെ വിരമിക്കലിനു പിന്നാലെ ക്ഷയിച്ച ടീമിനെ കെട്ടിപ്പടുക്കുകയായിരുന്നു രണ്ടാം വരവിലെ ദൗത്യം. എന്നാൽ, ടീം ഫോം ഒൗട്ടായതോടെ റാങ്കിങ്ങിലും ഏറെ പിന്തള്ളപ്പെട്ടു.
ചാമ്പ്യൻസ് ട്രോഫി ഗ്രൂപ് റൗണ്ടിൽതന്നെ പുറത്തായി നാണംകെട്ടതോടെ കോച്ചിനെതിരെ വിമർശനവും ഉയർന്നു. കരാർ പൂർത്തിയാവാൻ രണ്ടുവർഷത്തിലേറെ സമയം ഇനിയും ബാക്കിനിൽക്കെ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിെൻറ നിർദേശപ്രകാരമാണ് രാജി. ആസ്ട്രേലിയക്കെതിരായ പരമ്പരയുൾപ്പെടെ ഫോഡിനുകീഴിൽ ടീം മികച്ച ജയങ്ങൾ സ്വന്തമാക്കിയെങ്കിലും കോച്ചിെൻറ സീറ്റുറപ്പിക്കാനായില്ല. സിംബാബ്വെയും വിൻഡീസും അടങ്ങിയ ത്രിരാഷ്ട്ര പരമ്പരയിലും ലങ്കയെ ജേതാക്കളാക്കി. പക്ഷേ, ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന^ടെസ്റ്റ് പരമ്പര, ബംഗ്ലാദേശിനെതിരായ ടെസ്റ്റ് തോൽവി എന്നിവ തിരിച്ചടിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.