സഞ്​ജു ഏറ്റവും മികച്ച വിക്കറ്റ്​ കീപ്പർ ബാറ്റ്​സ്​മാൻ; ലോകകപ്പിൽ അവസരം നൽകണം -ഗംഭീർ

മലയാളി ക്രിക്കറ്റ്​ താരം സഞ്​ജു വി. സാംസണെ വാനോളം പുകഴ്​ത്തി മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ട്വിറ്ററിലാണ്​ താര ം സഞ്​ജുവിനെ പ്രശംസിച്ച്​ രംഗത്തെത്തിയത്​. ഇന്ന്​ സൺറൈസേഴ്​സ്​ ഹൈദരബാദിനെതിരായ മത്സരത്തിൽ സെഞ്ച്വറി നേടിയ സ ഞ്​ജുവിന്​ ലോകകപ്പ്​ ടീമിൽ ഇടം നൽകണമെന്ന്​ ഗംഭീർ ആവശ്യപ്പെട്ടു.

പൊതുവേ ക്രിക്കറ്റിൽ വ്യക്​തികളെ കുറിച് ച്​ പറയാൻ താൽപര്യപ്പെടാത്ത ആളാണ്​ ഞാൻ. പക്ഷെ സഞ്​ജുവിൻെറ കഴിവ്​ കാണുന്നത്​ കൊണ്ട്​ചൂണ്ടിക്കാണിക്കാൻ ആഗ്രഹിക്കുകയാണ്​. സഞ്​ജുവാണ്​ നിലവിൽ ഇന്ത്യയിലെ ഏറ്റവും മികച്ച വിക്കറ്റ്​ കീപ്പർ ബാറ്റ്​സ്​മാൻ. അവൻ ലോകകപ്പിൽ നാലാമനായി ബാറ്റ്​ ചെയ്യണമെന്നാണ്​ ഞാൻ ആഗ്രഹിക്കുന്നത്​. -ഗംഭീർ ട്വിറ്ററിൽ കുറിച്ചു. ബി.സി.സി.ഐ, ഐ.പി.എൽ എന്നിവരെ ടാഗ്​ ചെയ്​താണ്​ ഗംഭീർ ട്വീറ്റിട്ടത്​.

ധോണിയെ ലക്ഷ്യം വെച്ചാണ്​ ഗംഭീർ സഞ്​ജുവിനെ ​പ്രശംസിച്ചതെന്ന്​ ട്വീറ്റിന്​ താഴെ മറുപടികൾ വന്ന്​ തുടങ്ങിയിട്ടുണ്ട്​. ഈ വർഷത്തെ ഐ.പി.എല്ലിലെ ആദ്യ സെഞ്ച്വറിയാണ്​ സഞ്​ജു സ്വന്തമാക്കിയിരിക്കുന്നത്​. 55 പന്തിൽ 10 ബൗണ്ടറികളുടെയും നാല് കൂറ്റൻ സിക്​സറുകളുടെയും അകമ്പടിയോടെ താരം അടിച്ചുകൂട്ടിയത്​ 102 റൺസ്​.

Tags:    
News Summary - gambhir about sanju-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.