സിനിമ നിർമാതാക്കളുടെ ക്രിക്കറ്റ്​ ലീഗ്​ പ്രഖ്യാപനം

കൊച്ചി: ടീം െപ്രാഡ്യൂസേഴ്സ്​ അസോസിയേഷ​​െൻറ ആഭിമുഖ്യത്തിൽ പ്രഥമ കേരള ഫിലിം െപ്രാഡ്യൂസേഴ്സ്​ പ്രീമിയർ ലീഗ് നവംബർ 20 മുതൽ 24 വരെയുള്ള ദിവസങ്ങളിൽ കൊച്ചി കളമശ്ശേരി സ​െൻറ് പോൾസ്​ കോളജ്​ മൈതാനത്ത് വച്ച് നടക്കും.  

പൂൾ എ, പൂൾ ബി എന്നിങ്ങനെ രണ്ട് ഗ്രൂപ്പുകളിലായി ആറ് ടീമുകളാണ് മത്സരിക്കുന്നത്. ഇരു പൂളുകളിലും മൂന്ന് ടീമുകൾ വീതം ഉണ്ടാകും. രണ്ട് പൂളുകളിലും ഫസ്​റ്റും സെക്കൻറുമായി വരുന്ന ടീമുകളാകും സെമി ഫൈനലിലെത്തുക. രണ്ട് സെമിഫൈനൽ മത്സരവും ഫൈനൽ മത്സരവും, ഒരു ലൂസേഴ്സ്​ ഫൈനലും ഉണ്ടാകും. 20 ഓവറുകളിലായി നടക്കുന്ന 10 മത്സരങ്ങൾ കെ.സി.എയുടെ അമ്പയർമാരാകും നിയന്ത്രിക്കുക. നവംബർ 20 മുതൽ 23 വരെ നടക്കുന്ന മത്സരങ്ങളുടെ സെമിഫൈനലും ഫൈനലും 24ന് കളമശ്ശേരി സ​െൻറ്​ പോൾസ്​ കോളജ്​ മൈതാനത്ത് നടക്കും.

െപ്രാഡ്യൂസേഴ്സ്​ അസോസിയേഷൻ ക്യാപ്റ്റൻ ഉണ്ണി ശിവപാൽ, വൈസ്​ ക്യാപ്റ്റൻ ജോർജ്​ സെബാസ്​റ്റ്യൻ, കേരള ഫിലിം െപ്രാഡ്യൂസേഴ്സ്​ ക്രിക്കറ്റ് ലീഗി​െൻറ ചെയർമാൻ ആഷിക് ഉസ്​മാൻ, ഫൗണ്ടർ ക്യാപ്റ്റൻ അനിൽ തോമസ്​, ടീം മാനേജർ ജോസ്​, പ്രസിഡൻറ്​ സുദീപ് കാരാട്ട് എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകും.
 

Tags:    
News Summary - film producers cricket league -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.