ബൗളര്‍മാര്‍ നല്‍കിയ ജയം –മോര്‍ഗന്‍

കാണ്‍പുര്‍: ബൗളര്‍മാര്‍ മികച്ച പ്രകടനത്തോടെ കളി വരുതിയിലാക്കിയതാണ് മത്സരവിജയത്തില്‍ നിര്‍ണായകമായതെന്ന് ഇംഗ്ളണ്ട് ക്യാപ്റ്റന്‍ ഒയിന്‍ മോര്‍ഗന്‍. ഇന്ത്യക്കെതിരായ ആദ്യ ട്വന്‍റി20യില്‍ ഏഴു വിക്കറ്റിന് ജയിച്ചശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കളിയിലെ വിജയശില്‍പിയായ മോര്‍ഗന്‍. ടോസ് നേടി ബൗളിങ് തെരഞ്ഞെടുക്കുമ്പോള്‍ സമ്മര്‍ദങ്ങളുണ്ടായിരുന്നു. എന്നാല്‍, ബൗളര്‍മാര്‍ തങ്ങളുടെ റോള്‍ മികച്ച രീതിയില്‍ നിറവേറ്റി. ടിമല്‍ മില്ലും ക്രിസ് ജോര്‍ദാനും മൊയിന്‍ അലിയും റണ്‍സ് വിട്ടുനല്‍കാതെ പന്തെറിഞ്ഞു. എട്ടാം ഓവറില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ വിക്കറ്റ് നേടിയത് മത്സരത്തിലെ വലിയൊരു ടേണിങ് പോയന്‍റായിരുന്നെന്നും മോര്‍ഗന്‍ പറഞ്ഞു.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സുരേഷ് റെയ്നയുടെയും (34) മഹേന്ദ്ര സിങ് ധോണിയുടെയും (36) മികവില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സെടുത്തു. ഓപണറായി ഇറങ്ങിയ കോഹ്ലി 29 റണ്‍സെടുത്ത് മടങ്ങി. മറുപടി ബാറ്റിങ്ങില്‍ അര്‍ധസെഞ്ച്വറി നേടിയ (51) മോര്‍ഗന്‍ തന്നെയായിരുന്നു ഇംഗ്ളണ്ടിനെ വിജയത്തിലേക്ക് നയിച്ചത്. ജോ റൂട്ടിനെ കൂട്ടുപിടിച്ച് (46) അടിച്ചുപരത്തിയ മോര്‍ഗന്‍ നാല് സിക്സും ഒരു ഫോറും നേടിയിരുന്നു. 11 പന്തും ഏഴു വിക്കറ്റും ബാക്കിനില്‍ക്കെ ഇംഗ്ളീഷുകാര്‍ വിജയംകണ്ടു. മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 1-0ത്തിന് ഇംഗ്ളണ്ട് മുന്നിലത്തെി. ഞായറാഴ്ചയാണ് രണ്ടാം മത്സരം.
Tags:    
News Summary - eoin morgan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.