ക്രൈസ്റ്റ്ചർച്ച്: ജോണി ബെയർസ്റ്റോയുടെ സെഞ്ച്വറി മികവിൽ ‘ഫൈനൽ’ പോരാട്ടത്തിൽ ന്യൂസിലൻഡിനെ ഏഴുവിക്കറ്റിന് തോൽപിച്ച് ഇംഗ്ലണ്ടിന് പരമ്പര. ആതിഥേയരെ 223ന് ഒതുക്കിയ ഇംഗ്ലണ്ട് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ അനായാസം കളി ജയിക്കുകയായിരുന്നു. ഇതോടെ പരമ്പര 3-2ന് ഇംഗ്ലണ്ട് സ്വന്തമാക്കി. സ്കോർ: ന്യൂസിലൻഡ് 223/10(49.5), ഇംഗ്ലണ്ട് 229/3(32.4).
മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി ഇംഗ്ലണ്ടിെൻറ ആദിൽ റാഷിദും ക്രിസ്വോക്സും എതിരാളികളെ തളർത്തിയപ്പോൾ ഒരു പന്ത് ബാക്കിനിൽക്കെ 223ന് ആതിഥേയർ പുറത്താവുകയായിരുന്നു. മാർട്ടിൻ ഗുപ്റ്റിൽ(47), ഹെൻറി നികോൾസ്(55), മിച്ചൽ സാറ്റ്നർ(76) എന്നിവർ മാത്രമാണ് ന്യൂസിലൻഡ് നിരയിൽ പിടിച്ചു നിന്നത്. ചെറിയ വിജയലക്ഷ്യത്തിലേക്ക് സെഞ്ച്വറിയുമായി ജോൺ ബെയർ സ്റ്റോയും(104) അർധസെഞ്ച്വറിയുമായി അലക്സ് ഹെയ്ൽസും(61) അടിത്തറപാകിയപ്പോൾ 32.4 ഒാവറിൽ ഇംഗ്ലണ്ട് ലക്ഷ്യം കണ്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.