ഇംഗ്ലണ്ടിനെ നാണം കെടുത്തി ലീ​ഡ്​​സ്​ ടെ​സ്​​റ്റിൽ വിൻഡീസിന്​ ജയം

 

ലീ​ഡ്​​സ്​: ​​പരമ്പരയിലെ ആവേശകരമായ രണ്ടാം ടെസ്​റ്റിൽ വിൻഡീസിന്​ ജയം. അഞ്ചു വിക്കറ്റിനാണ്​ കരീബിയൻ സംഘം ഇംഗ്ലണ്ടിനെ നാണം കെടുത്തിയത്​​. രണ്ടാം ഇന്നിങ്​സിലും സെഞ്ച്വറി നേടിയ ഒാപണർ ഷായി ഹോപ്പി​​െൻറ (118*) ഇന്നിങ്​സാണ്​ വിൻഡീസിന്​ തുണയായത്​. ക്രെയിഗ്​ ബ്രാത്ത്​വെയ്​റ്റ്​ (95), ജെർമയ്​ൻ ബ്ലാക്​വുഡ്​ (41) എന്നിവരും കരീബിയൻ നിരയിൽ തിളങ്ങി. ഒന്നാം ടെസ്​റ്റിൽ ഇംഗ്ലണ്ട്​ ഇന്നിങ്​സ്​ ജയം നേടിയിരുന്നു. പരമ്പര 1^1 എന്ന നിലയിലായതോടെ, ലോർഡ്​സിൽ സെപ്​റ്റംബർ ഏഴിന്​ തുടങ്ങുന്ന ​മത്സരം നിർണായകമായി.  സ്​കോർ ചുരുക്കത്തിൽ: ഇംഗ്ലണ്ട്​: 258, 490​/8 ഡിക്ല. വിൻഡീസ്​ 427, 322/5.

Tags:    
News Summary - England v West Indies, 2nd Investec Test, Headingley- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.