ജൊഹാനസ്ബർഗ്: ദക്ഷിണാഫ്രിക്കൻ താരം ജെ.പി. ഡുമിനി ടെസ്റ്റ്, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽനിന്ന് വിരമിക്കുന്നു. ശനിയാഴ്ചയാണ് ഡുമിനി വിരമിക്കുന്ന കാര്യം അറിയിച്ചത്. പരിമിത ഒാവർ മത്സരങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കാനാണ് ടെസ്റ്റിൽനിന്ന് വിരമിക്കുന്നതെന്നാണ് താരത്തിെൻറ വിശദീകരണം. ഫോം കണ്ടെത്താനാകാതിരുന്നതോടെ ഡുമിനി ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽനിന്ന് പുറത്തായിരുന്നു. ‘‘ഏകദിനത്തിലും ട്വൻറി20യിലും ശ്രദ്ധകേന്ദ്രീകരിക്കാൻ വിരമിക്കൽ തീരുമാനം ഇപ്പോൾ അനിവാര്യമാണ്. കുടുംബത്തിനൊപ്പം കൂടുതൽ സമയം ചെലവഴിക്കണമെന്നും ആഗ്രഹിക്കുന്നു’’ -33കാരനായ താരം പറഞ്ഞു.
2008 ആസ്േട്രലിയക്കെതിരെ ടെസ്റ്റിൽ അരങ്ങേറ്റംകുറിച്ച ഡുമിനി 46 ടെസ്റ്റിൽനിന്നായി 2013 റൺസ് നേടിയിട്ടുണ്ട്. ഇൗ കാലയളവിൽ ആറ് സെഞ്ച്വറിയും എട്ട് അർധസെഞ്ച്വറിയും നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.