പാക് ടീമിൻെറ ഡ്രസിങ് റൂമിൽ പോയിട്ടില്ല; റിപ്പോർട്ടറെ തിരുത്തി ദ്രാവിഡ്

മുംബൈ:അണ്ടർ 19 ലോകകപ്പിലെ സെമി ഫൈനൽ വിജയത്തിന് പിന്നാലെ താൻ പാകിസ്താൻ ടീമിൻറെ ഡ്രസിങ് റൂമിൽ പോയെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് രാഹുൽ ദ്രാവിഡ്. ക്യാപ്റ്റൻ പൃഥ്വി ഷാകൊപ്പം മുംബൈയിൽ മാധ്യമങ്ങളുമായി സംസാരിക്കുമ്പോഴായിരുന്നു ദ്രാവിഡ് റിപ്പോർട്ടറെ തിരുത്തിയത്. പാക് ടീം മാനേജറായിരുന്ന നദീം ഖാൻ ആണ് ദ്രാവിഡ് തങ്ങളുടെ റൂമിലെത്തിയ കാര്യം വെളിപ്പെടുത്തിയത്. ഇത് സംബന്ധിച്ച കാര്യം പത്രപ്രവർത്തൻ ചോദിച്ചപ്പോഴായിരുന്നു ദ്രാവിഡിൻെറ പ്രതികരണം.

'ഞാൻ അവരുടെ ഡ്രസിങ് റൂമിലെത്തിയിട്ടില്ല. ഒരു മികച്ച ഇടങ്കയ്യൻ ഫാസ്റ്റ് ബൗളർ പാക് ടീമിൽ ഉണ്ടായിരുന്നു. പയ്യൻ ടൂർണമെന്റിൽ നന്നായി പന്തെറിഞ്ഞിരുന്നു. സെമിയിലെ തോൽവിക്ക് പിന്നാലെ അവരുടെ ഡ്രസിങ് റൂമിനു പുറത്ത് ഞാൻ അവനെ കണ്ടുമുട്ടി. ഞാൻ അവനെ അഭിനന്ദിച്ചു. ടൂർണമെന്റിൽ മികച്ച പ്രകടനം നടത്തിയതായി അവനോട് പറഞു. ഒരു കോച്ചെന്ന നിലയിൽ ഒരു നല്ല പ്രതിഭയെ കാണുന്നത് ആവേശകരമാണ്- ദ്രാവിഡ് വ്യക്തമാക്കി. ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളെ പാകിസ്താൻ വളരെ വിലമതിച്ചിരുന്നു. ഇക്കാര്യം പാക് കോച്ചുമാർ നിരവധി തവണ എന്നോട് പറഞ്ഞിട്ടുണ്ട്.

ടീം ഒന്നാമതെത്തിയതാണ് ലോകകപ്പ് വിജയത്തിന്റെ ഏറ്റവും തൃപ്തികരമായ ഭാഗമെന്ന് ദ്രാവിഡ് പറഞ്ഞു. കഴിഞ്ഞ 14-16 മാസങ്ങൾ പിന്തുടർന്ന പ്രക്രിയ യഥാർത്ഥത്തിൽ ആസൂത്രണം ചെയ്തതും തയ്യാറാക്കിയിട്ടുള്ളതും ഈ ലോകകപ്പിനു വേണ്ടിയല്ലെന്നും അണ്ടർ 19 താരങ്ങളെ ഉണ്ടാക്കുന്നതിനായിരുന്നെന്നും ദ്രാവിഡ് പറഞ്ഞു. ഫൈനലിൽ ഞങ്ങൾ മികച്ച കളി കളിച്ചിട്ടില്ല, ക്വാർട്ടർ ഫൈനലിലും (ബംഗ്ലാദേശിനെതിരെ) സെമി ഫൈനലിലും (പാകിസ്താനെതിരെ) ഞങ്ങൾ നന്നായി കളിച്ചു. ഫൈനൽ കളിച്ചു എന്നത് അവർക്കൊരു ഒരു അനുഭവമായിരിക്കും- ദ്രാവിഡ് വ്യക്തമാക്കി.

Tags:    
News Summary - Didn't Go Inside Pakistan Dressing Room: Rahul Dravid -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.