ഡേവിഡ് മില്ലർ തിളങ്ങി; ആദ്യ ജയം  ദക്ഷിണാഫ്രിക്കക്ക്

സെഞ്ചൂറിയന്‍: ശ്രീലങ്കക്കെതിരായ ട്വന്‍റി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കക്ക് വിജയം. ഡേവിഡ് മില്ലറുടെ പടുകൂറ്റന്‍ സിക്സറുകള്‍ കണ്ട മത്സരത്തില്‍ 19 റണ്‍സിനായിരുന്നു ആതിഥേയരുടെ വിജയം. മഴമൂലം 10 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക ആറു വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സെടുത്തു. ഡേവിഡ് മില്ലര്‍ 18 പന്തില്‍ 40 റണ്‍സ് എടുത്തു. മൂന്നു സിക്സും മൂന്നു ഫോറുമടങ്ങിയതായിരുന്നു ഇന്നിങ്സ്. ഫര്‍ഹാന്‍ ബെഹാര്‍ദിന്‍ 18 പന്തില്‍ 31 റണ്‍സ് എടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കക്ക് ആറു വിക്കറ്റ് നഷ്ടത്തില്‍ 107 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 

 
Tags:    
News Summary - David Miller's fireworks leads South Africa to victory over Sri Lanka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.