Posted On
date_range Updated On
date_range ക്രിക്കറ്റ് കമൻററിയുമായി ആകാശവാണി
മുംബൈ: റേഡിയോ കമൻററിയുടെ ആരോഹണ അവരോഹണത്തിനൊപ്പം ബൗണ്ടറിയും സിക്സറും മനസ്സ ിലുറപ്പിച്ച ക്രിക്കറ്റ് ആവേശത്തിലേക്ക് ബി.സി.സി.െഎയും ആകാശവാണിയും വീണ്ടും കൈകോർക്കുന്നു. ടി.വി -ഡിജിറ്റൽ ലൈവിെൻറ കാലത്തിൽ നിലച്ചുപോയ റേഡിയോ കമൻററി പുനരാരംഭിക്കാൻ ബി.സി.സി.െഎ ആകാശവാണിയുമായി കരാറിൽ ഒപ്പുവെച്ചു.
രണ്ടു വർഷത്തേക്കാണ് സംപ്രേഷണാവകാശം നൽകിയത്. ഇന്ത്യയുടെ ഹോം മത്സരങ്ങൾക്കു പുറമെ, രഞ്ജി േട്രാഫി, ദുലീപ് ട്രോഫി, സയ്ദ് മുഷ്താഖ് അലി ട്രോഫി, ഇറാനി കപ്പ് തുടങ്ങിയ ആഭ്യന്തര മത്സരങ്ങളും ആകാശവാണി സംപ്രേഷണം ചെയ്യും. ദക്ഷിണാഫ്രിക്കക്കെതിരായ ധർമശാല ട്വൻറി20യാവും ഇതുപ്രകാരം ആദ്യമായി ആകാശവാണിയിലൂടെ വിവരിക്കപ്പെടുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.