സി.കെ. നായിഡു ട്രോഫി: കേരളത്തിന് ജയം; ക്വാര്‍ട്ടര്‍ ഉറപ്പിച്ചു

ഹൈദരാബാദ്: അണ്ടര്‍ 23 സി.കെ. നായിഡു ട്രോഫി ക്രിക്കറ്റില്‍ കേരളം ചരിത്രനേട്ടത്തിനരികെ. മൂന്നാം മത്സരത്തില്‍ ഹൈദരാബാദിനെ 29 റണ്‍സിന് തോല്‍പിച്ച കേരളം എലൈറ്റ് ഗ്രൂപ് ‘സി’യില്‍നിന്ന് ക്വാര്‍ട്ടര്‍ ഫൈനല്‍ ഏതാണ്ടുറപ്പിച്ചു. ഇതാദ്യമായാണ് നോക്കൗട്ടിലത്തെുന്നത്. ഏഴിന് മഹാരാഷ്ട്രക്കെതിരെയാണ് അവസാന മത്സരം. മൂന്ന് കളിയില്‍ രണ്ട് ജയവും ഒരു സമനിലയുമായി 13 പോയന്‍േറാടെ കേരളം ഒന്നാമതാണ്. 12 പോയന്‍റുള്ള വിദര്‍ഭയാണ് രണ്ടാം സ്ഥാനത്ത്.

കേരളം ഉയര്‍ത്തിയ 197 റണ്‍സെന്ന ലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദ് 168 റണ്‍സില്‍ കീഴടങ്ങിയതോടെയാണ് രണ്ടാം ജയമൊരുങ്ങിയത്്. ആദ്യ ഇന്നിങ്സില്‍ അഞ്ചു വിക്കറ്റ് വീഴ്ത്തിയ അക്ഷയ് കെ.സി രണ്ടാം ഇന്നിങ്സിലും നേട്ടം ആവര്‍ത്തിച്ച് 10 വിക്കറ്റ് പോക്കറ്റിലാക്കി. നാല് വിക്കറ്റുമായി ഫാബിദ് അഹമ്മദ് മികച്ച പിന്തുണ നല്‍കി. ഹൈദരാബാദിന്‍െറ ഒമ്പതുപേരാണ് ഒറ്റയക്കത്തില്‍ കൂടാരം കയറിയത്.

ഹൈദരാബാദ് ജിംഖാന മൈതാനത്തുനടന്ന മത്സരത്തില്‍ ആദ്യ ഇന്നിങ്സില്‍ കേരളം 235 റണ്‍സെടുത്തിരുന്നു. ഹൈദരാബാദ് 145 റണ്‍സിന് പുറത്തായതോടെ 90 റണ്‍സിന്‍െറ ലീഡായി. രണ്ടാം ഇന്നിങ്സില്‍ കേരളം എളുപ്പത്തില്‍ കീഴടങ്ങിയെങ്കിലും (107) ലീഡും ചേര്‍ത്ത് എതിരാളിക്ക് മികച്ച ടോട്ടല്‍ ലക്ഷ്യം നല്‍കി. തകര്‍ച്ചയോടെ തുടങ്ങിയ ഹൈദരാബാദ് മൂന്നാം വിക്കറ്റില്‍ രോഹിത് റായുഡുവും (54), രവി തേജയും (70) പടുത്തുയര്‍ത്തിയ കൂട്ടുകെട്ടില്‍ മത്സരം പിടിച്ചെടുക്കുമെന്ന് തോന്നിപ്പിച്ചെങ്കിലും ഫാബിദ് രക്ഷകനായി. ഇരുവരെയും ഫാബിദ് പുറത്താക്കിയപ്പോള്‍ ശേഷിച്ച വിക്കറ്റുകള്‍ അക്ഷയും നേടി.

 

Tags:    
News Summary - ck nayudu trophy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.