പുണെ: സി.കെ. നായിഡു ട്രോഫി ക്രിക്കറ്റില്‍ എലൈറ്റ് ഗ്രൂപ് സിയില്‍ കേരളം ഗ്രൂപ് ജേതാക്കള്‍. അവസാന ഗ്രൂപ് മത്സരത്തില്‍ മഹാരാഷ്ട്രയുമായി സമനിലപാലിച്ച കേരളം ഒന്നാം ഇന്നിങ്സ് ലീഡിന്‍െറ മികവില്‍ മൂന്ന് പോയന്‍റ് നേടി. മികച്ച പ്രകടനം തുടരുന്ന കേരളം അഞ്ച് കളികളില്‍നിന്ന് 16 പോയന്‍റുമായാണ് നോക്കൗട്ട് ഘട്ടത്തിലേക്കത്തെുന്നത്. വ്യാഴാഴ്ച കളിയവസാനിക്കുമ്പോള്‍ കേരളം രണ്ടാം ഇന്നിങ്സില്‍ ഒമ്പത് വിക്കറ്റിന് 291 റണ്‍സെടുത്തു. 80 റണ്‍സുമായി ഫാബിദ് ഫാറൂഖാണ് രണ്ടാം ഇന്നിങ്സില്‍ കേരളത്തിന്‍െറ ടോപ്സ്കോറര്‍. ആനന്ദ് ജോസഫ് 61 റണ്‍സെടുത്തു. ഒന്നാം ഇന്നിങ്സില്‍ 456 റണ്‍സ് അടിച്ചെടുത്ത കേരളത്തിനെതിരെ മഹാരാഷ്ട്ര 202 റണ്‍സിന് പുറത്തായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.